Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടിവെള്ളത്തിന് പ്രഥമ പരിഗണന നൽകണം: മാണി സി കാപ്പൻ

കുടിവെള്ളത്തിന് പ്രഥമ പരിഗണന നൽകണം: മാണി സി കാപ്പൻ

സ്വന്തം ലേഖകൻ

കടനാട്: കുടിവെള്ളക്ഷാമം പരിഹരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻഗണന നൽകണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കടനാട് പഞ്ചായത്തിലെ വാളികുളം കുടിവെള്ളപദ്ധതി, കണ്ടത്തിമാവ് - വട്ടക്കാവുങ്കൽ ഉറവ സംരക്ഷണം എന്നീ പദ്ധതികളുടെ നിർമ്മാണ പൂർത്തീകരണ ഉദ്ഘാടനങ്ങൾ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സൺ പുത്തൻകണ്ടം അധ്യക്ഷത വഹിച്ചു. പെണ്ണമ്മ ജോസഫ്, പൗളിറ്റ് തങ്കച്ചൻ, ജിജി തമ്പി, ഉഷ രാജു, ഷിലു കൊടൂർ, സാലി ജോസഫ്, ബേബി സെബാസ്റ്റൻ, ആന്റണി ഞാവള്ളി, ട്രീസമ്മ തോമസ്, റെജിമോൻ കരിമ്പാനിയിൽ, സണ്ണി മുണ്ടനാട്ട്, സോമൻ വി ജി, പൗളിൻ ടോമി, ബിന്ദു ബിനു, ലിസി സണ്ണി, ബിന്ദു സതീഷ്‌കുമാർ, സനൽകുമാർ എ എന്നിവർ പ്രസംഗിച്ചു.

13 ലക്ഷം രൂപ മുതൽ മുടക്കി കൊടുമ്പിടി വാർഡിൽ നിർമ്മിച്ചതാണ് വാളികുളം കുടിവെള്ള പദ്ധതി. നീലൂർ കണ്ടത്തിമാവിൽ 80 ലക്ഷം രൂപ മുതൽ മുടക്കിയാണ് കണ്ടത്തിമാവ് വട്ടക്കാവുങ്കൽ ഉറവ സംരക്ഷണം നടപ്പാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP