Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ കോഴ്സിൽ സീറ്റ് ഒഴിവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിൽ കോവളത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ 2020-2021 അക്കാഡെമിക് വർഷത്തിൽ ആരംഭിക്കുന്ന ഒന്നര വർഷത്തെ ഡിപ്ലോമ ഇൻ ഫുഡ്പ്രൊഡക്ഷൻ കോഴ്സിലേക്ക് ഒ. ബി. സി., പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് സീറ്റുകൾ ഒഴിവുണ്ട്. പ്ലസ് ടൂ പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 29-09-2020 മുതൽ 06-10-2020 നു 5 മണി വരെ thims.gov.in വഴി ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. പ്രായപരിധി 01-07-2020 നു 25 വയസ്സ് കവിയാൻ പാടില്ല. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 3 വർഷത്തെ ഇളവ് ഉണ്ട്.

സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ, ഒരു പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോ, ഡിമാൻഡ്ഡ്രാഫ്റ്റിന്റെ വിശദവിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം അപ്പ്ലോഡ്ചെയ്യേണ്ടതാണ്. കൂടാതെ ഇവയുടെ ഒരു സെറ്റ് കോപ്പിയും, അപേക്ഷാഫീസായി Principal, IHMCT, Kovalam എന്നപേരിൽ ഏതെങ്കിലും പൊതുമേഖലാ ബാങ്കിൽനിന്നും എടുത്തതും തിരുവനന്തപുരത്ത് മാറാവുന്നതുമായ 250/- രൂപയുടെ ഡിമാൻഡ്ഡ്രാഫ്റ്റും (പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിനു 125/-രൂപ) സഹിതം പ്രിൻസിപ്പാൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ഹോട്ടൽ മാനേജ്മെന്റ് ആൻഡ്കാറ്ററിങ്ടെക്നോളജി, ജി.വി.രാജാറോഡ്, കോവളം, തിരുവനന്തപുരം-695527 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ അഡ്‌മിഷൻ സമയത്തു കോളേജിൽ ഹാജരാക്കേണ്ടതാണ്. കോഴ്സ്ഫീസ് ഒരുവർഷം 37850/- രൂപ.

വിശദവിവരങ്ങൾക്ക്ഫോൺ :0471 2480283 www.ihmctkovalam.org. Helpline No. 9447332406

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP