Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാർഷിക മേഖലയിൽ സ്വയംപര്യാപ്തത നേടണം: മാണി സി കാപ്പൻ

കാർഷിക മേഖലയിൽ സ്വയംപര്യാപ്തത നേടണം: മാണി സി കാപ്പൻ

സ്വന്തം ലേഖകൻ

രാമപുരം: കാർഷിക മേഖല ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കാർഷിക മേഖലയിൽ സ്വയം പര്യാപ്തത നേടിയില്ലെങ്കിൽ വരും കാലങ്ങളിൽ കുത്തകകൾക്കു മുന്നിൽ അടിയറവ് പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സമതജൈവകർഷക സമിതിയുടെ ആഭിമുഖ്യത്തിൽ കൊണ്ടാട്ടിൽ തരിശുനിലം നെൽകൃഷി വിത ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എൽ എ.

പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ, ജില്ലാ കൃഷി ഓഫീസർ സലോമി തോമസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഹാപ്പി മാത്യു, രാമപുരം കൃഷി ഓഫീസർ പ്രജിത പ്രകാശ്, വി ജി വിജയകുമാർ, ലിസി ബേബി, അനിൽ മത്തായി, കെ എസ് രാജു, അഡ്വ പയസ് രാമപുരം, എം റ്റി ജാന്റീഷ്, സി എൻ മധുസൂദനൻ, ജയചന്ദ്രൻ, എം പി കൃഷ്ണൻനായർ, നിസ്സാർ എസ്, അഞ്ചു തോമസ് തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP