Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദീനദയാൽജി -ആദർശ രാഷ്ട്രീയത്തിൽ പകരം വെക്കാനില്ലാത്ത വ്യക്തിത്വം: ബിജെപി.

ദീനദയാൽജി -ആദർശ രാഷ്ട്രീയത്തിൽ പകരം വെക്കാനില്ലാത്ത വ്യക്തിത്വം: ബിജെപി.

സ്വന്തം ലേഖകൻ

ആദർശ രാഷ്ട്രീയത്തിൽ പകരം വെക്കാനില്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയെന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് എം വി ഗോപകുമാർ പറഞ്ഞു.

തന്റെ ജീവിതം തന്നെ സമൂഹത്തിന് ആദർശമാക്കുവാൻ അദ്ദേഹത്തിന്റെ ജീവിതത്തിനു കഴിഞ്ഞു. സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവരെയും മുൻ നിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച എകാത്മാ മാനവ ദർശന ത്തിന്റെ ഉപഞ്ജാതാവു കൂടിയായിരുന്നു അദ്ദേഹം. ദീനദയാൽ ഉപാദ്ധ്യായയുടെ 104 ആം ജന്മദിനത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടർന്ന് ദീനദയാല്ജിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.

ബി..ജെ.പി. ജില്ലാ സെൽ കോഡിനേറ്റർ ജി.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.

ബിജെപി. സംസ്ഥാന സമിതി അംഗം സി.പ്രസാദ്, ഒ. ബി.സി. മോർച്ച ജില്ലാ പ്രസിഡണ്ട് കെ.പ്രദീപ്, മുൻ ജില്ലാ വൈസ് പ്രസിഡണ്ട് യു.കെ. സോമൻ, വി സി.സാബു എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP