Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടാറ്റാ ആശുപത്രി തുറന്നില്ലെങ്കിൽ നിരാഹാരം കിടക്കുമെന്ന് പത്മരാജൻ ഐങ്ങോത്ത്

ടാറ്റാ ആശുപത്രി തുറന്നില്ലെങ്കിൽ നിരാഹാരം കിടക്കുമെന്ന് പത്മരാജൻ ഐങ്ങോത്ത്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: തെക്കിൽ ഗ്രാമത്തിലെ ടാറ്റാ ആശുപത്രി പ്രവർത്തന സജ്ജമാക്കാത്തതിനെതിരെ പ്രവാസി കോൺഗ്രസിന്റെ പ്രതിഷേധ ജ്വാല. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ മെഴുകുതിരി തെളിയിച്ചായിരുന്നു ജ്വാല നടത്തിയത്.

ഡി.സി.സി.പ്രസിഡണ്ട് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. ടാറ്റയുടെ ആശുപത്രിയെ പ്രവർത്തനസജ്ജമാക്കാതിരിക്കുന്നത് മംഗ്ലൂരുവിലെതടക്കമുള്ള സ്വകാര്യ ആശുപത്രി ലോബികൾക്കു വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

ടാറ്റാ ആശുപത്രി ഉടൻ തുറന്നില്ലെങ്കിൽ നിരാഹാരമുൾപ്പടെയുള്ള സമരമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് മുന്നറിയിപ്പ് നൽകി.

ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ്.പി.നായർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി പ്രദീപ്.ഓ വി., മുനിസിപ്പൽ കൗൺസിലർ എം.എം.നാരായണൻ, മണ്ഡലം പ്രസിഡണ്ട് അച്ചുതൻ തണ്ടുമ്മൽ, മുൻ മുൻസിപ്പൽ ചെയർമാൻ വി.ഗോപി, ഷിഹാബ് കാർഗിൽ, ബിജു ഒഴിഞ്ഞവളപ്പ്, പ്രഭാകരൻ പെരിയൽ വീട്, രാജൻ ഐങ്ങോത്ത് തുടങ്ങിയവർ സംസാരിച്ചു. സംസാരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP