Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരത്തെ ജി. വി. രാജ സ്പോർട്സ് സ്‌കൂളിൽ പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്ര ഗവണ്മെന്റിന്റെ ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരത്തെ ജി. വി. രാജ സ്പോർട്സ് സ്‌കൂളിന്റെ നിലവാരം ഉയർത്തും. ഇത്തരത്തിൽ മികവിന്റെ കേന്ദ്രമാക്കാൻ തിരഞ്ഞെടുത്ത രാജ്യത്തെ ആദ്യ എട്ട് സ്‌കൂളുകളിൽ ഇതുൾപ്പെടും. മികച്ച കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും അവരെ പരിപോഷിപ്പിക്കുന്നതിനു മായുള്ള സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ സുപ്രധാന പദ്ധതിയായ ഖേലോ ഇന്ത്യയിൽ ഉൾപ്പെടുത്തി നാല് വര്ഷം കൊണ്ട് 11.37 കോടി രൂപ ചെലവിലായിരിക്കും ജി. വി. രാസീനിയർ സെക്കന്ററി സ്പോർട്സ് സ്‌കൂളിന്റെ നിലവാരം ഉയർത്തുക. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, സ്പോർട്സ് സയൻസ് സെന്റർ സ്ഥാപിക്കൽ, ഗുണനിലവാരമുള്ള പരിശീലകർ, ഫിസിയോതെറാപ്പിസ്റ്റുകൾ, മറ്റ് വിദഗ്ദ്ധർ തുടങ്ങിയവരുടെ സേവനം ലഭ്യമാക്കൽ തുടങ്ങിയ രൂപത്തിലായിരിക്കും സഹായം. കളിക്കാർക്ക് ഉറയ്ന്ന നിലവാരത്തിലുള്ള കായിക ഉപകാരണങ്ങളുളും ലഭ്യമാക്കും. പദ്ധതി പ്രകാരം ഓരോ സംസ്ഥാനത്തെയും പരമാവധി മൂന്നു ഒളിംപിക് ഇനങ്ങളിൽ പ്രത്യേക സഹായം ലഭ്യമാക്കും. ഇത്തരം മികവിന്റെ കേന്ദ്രങ്ങൾ രാജ്യത്തെ കായിക മേഖലയുടെ കരുത്ത് കൂടുതൽ ശക്തിപ്പെടുത്താനും, ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മികവ് വർധിപ്പിക്കാനും വഴിയിറക്കുമെന്ന് കേന്ദ്ര യുവജന കാര്യ സഹമന്ത്രി കിരൺ റിജിജൂ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP