Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാഭമുണ്ടാക്കുമ്പോൾ മാത്രം പണമടയ്ക്കുക എന്ന ഓഫറുമായി എക്സ്പ്രസോയിലൂടെ ഷെയർഖാൻ ഡിസ്‌ക്കൗണ്ട് ബ്രോക്കിങിലേക്ക്

ലാഭമുണ്ടാക്കുമ്പോൾ മാത്രം പണമടയ്ക്കുക എന്ന ഓഫറുമായി എക്സ്പ്രസോയിലൂടെ ഷെയർഖാൻ ഡിസ്‌ക്കൗണ്ട് ബ്രോക്കിങിലേക്ക്

സ്വന്തം ലേഖകൻ

കൊച്ചി: ബിഎൻപി പാരിബയുടെ സമ്പൂർണ സബ്സിഡിയറിയും ഇന്ത്യയിലെ മുൻനിര ബ്രോക്കിങ് സ്ഥാപനങ്ങളിലൊന്നുമായ ഷെയർഖാൻ ഡിസ്‌ക്കൗണ്ട് ബ്രോക്കിങിനായുള്ള പ്രത്യേക കമ്പനിയായ എക്സ്പ്രസോ അവതരിപ്പിച്ചു. ഇതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള തുടക്കം മൂന്നു മാസം മുൻപ് നടത്തിയിരുന്നു. മൊബൈൽ നമ്പറോ ഇമെയിൽ ഐഡിയോ ഉപയോഗിച്ചുള്ള ലളിതമായ ലോഗിൻ, നികുതി അടക്കമുള്ള വിവിധ റിപോർട്ടുകൾ തുടങ്ങിയ തങ്ങളുടെ പ്രതീക്ഷകൾക്കും മുകളിലായിരുന്നു എന്നാണ് പരീക്ഷണാടിസ്ഥാനത്തിലെ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയത്.

കുറഞ്ഞ ബ്രോക്കറേജ് മാത്രമായിരിക്കില്ല ഡിസ്‌ക്കൗണ്ട് ബ്രോക്കിങിലൂടെ നൽകുക എന്ന ചിന്താഗതിയാണ് എക്സ്പ്രസോയ്ക്കുള്ളത്. എല്ലാ ഉപഭോക്താക്കൾക്കും വിജയത്തിലേക്കെത്താനുള്ള സേവനങ്ങൾ നൽകുക എന്നതായിരിക്കും ലക്ഷ്യം. നഷ്ടമുണ്ടാകുന്ന ഇൻട്രാഡേ ട്രേയ്ഡുകളിൽ ബ്രോക്കറേജ് ഈടാക്കുകയില്ല. ഇതിനു പുറമെ ഡെലിവറി ട്രേയ്ഡുകൾക്കും ബ്രോക്കറേജ് ഉണ്ടാകില്ല. 2020 ഒക്ടോബർ 22-ന് മുൻപ് അക്കൗണ്ട് ആരംഭിക്കുന്നവർക്ക് മൂന്നു മാസത്തേക്ക് സൗജന്യ ബ്രോക്കറേജ് എന്ന ആനുകൂല്യവുമുണ്ടാകും.

പുതിയ തലമുറയിലെ ട്രേയ്ഡർമാർക്കും നിക്ഷേപകർക്കും കൃത്യമായ മൂല്യം നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഷെയർഖാൻ സിഇഒ ജയ്ദീപ് അറോറ ചൂണ്ടിക്കാട്ടി. ലാഭമുണ്ടാക്കുമ്പോൾ മാത്രം പണമടയ്ക്കുക എന്നത് ഈ ചിന്താഗതിയുടെ സ്വാഭാവിക പ്രതിഫലനമാണ്. ട്രേയ്ഡിങിനും നിക്ഷേപത്തിനും ഉപഭോക്താക്കളെ പിന്തുണക്കാനായി കൂടുതൽ സേവനങ്ങൾ നൽകുമെന്നും അതുവഴി റീട്ടെയിൽ ബ്രോക്കിങ് രംഗത്തെ യഥാർത്ഥ ചാമ്പ്യന്മാരാകുമെന്നും അദ്ദേഹം പറഞ്ഞു.

വിജയത്തിനായി ഉപഭോക്താക്കളെ സഹായിക്കുക എന്നതായിരിക്കും തങ്ങളുടെ മാതൃകയെന്ന് എക്സ്പ്രസോയുടെ ചീഫ് കസ്റ്റമർ ഓഫിസർ കെ കല്യാണരാമൻ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളെ ശ്രദ്ധിച്ചു കൊണ്ടു മുന്നോട്ടു പോയായിരിക്കും തങ്ങൾ ഇതു സാധ്യമാക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഷെയർഖാനിൽ 20 വർഷത്തെ അനുഭവ സമ്പത്തുമായാണ് ആർ. കല്യാണരാമൻ ചീഫ് കസ്റ്റമർ ഓഫിസറായി എത്തുന്നത്. ഷെയർഖാനിൽ 10 വർഷത്തെ അനുഭവ സമ്പത്തുള്ള ചന്ദ്രേഷ് ഖോന പ്രൊഡക്ട് ഓഫറിങ് മേധാവിയും ഷെയർഖാനിൽ 18 വർഷത്തെ അനുഭവ സമ്പത്തുള്ള റിസ്വാൻ ഖാൻ ടെക്നോളജി ഇന്നൊവേഷൻ മേധാവിയുമാകും.

എക്സ്പ്രസോയിലൂടെ പ്രധാനമായും നൽകുന്ന പ്രാരംഭ ആനുകൂല്യങ്ങൾ:

$ ലാഭമുണ്ടാക്കുമ്പോൾ മാത്രം ഓർഡർ ഒന്നിന് 20 രൂപ വീതം നൽകിയാൽ മതി. (ഇക്വിറ്റി, എഫ് ആൻഡ് ഒ, കമ്മോദിറ്റി, കറൻസി എന്നിവയിലെ ഇൻട്രാഡേ ട്രേയ്ഡുകളിൽ)

$ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നതിൽ ഒരു ഭാഗത്തു മാത്രമായിരിക്കം ബ്രോക്കറേജ് ഇളവ്.

$ സീറോ ഡെലിവറി ബ്രോക്കറേജ്

$ ട്രേയ്ഡിങ്, നിക്ഷേപ തന്ത്രങ്ങൾ സിനിമാ രൂപത്തിൽ അവതരിപ്പിക്കുന്ന മണിഫ്ളിക്സിൽ ഒരു വർഷത്തെ സൗജന്യ പ്രീമിയം വരിക്കാരാകാം. നൂറിലേറെ വീഡിയോകളാണ് ഇതിലുള്ളത്

$ അച്ചടക്കത്തോടെ ട്രെയ്ഡിങ് നടത്താൻ പഠിപ്പിക്കുന്ന ഏഴു ദിവസത്തെ ഓൺലൈൻ കോഴ്സ് ആയ ട്രേയ്ഡ് ബൂസ്റ്റർ പ്രോഗ്രാമിന് 50 ശതമാനം ഇളവ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP