Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് പ്രതിരോധം; അന്തരീക്ഷ ശുദ്ധീകരണത്തിനുള്ള 'വൂൾഫ് ഓസോൺ പ്രൊട്ടക്ഷൻ സിസ്റ്റം' ആലപ്പുഴ കളക്ടറേറ്റിന് നൽകി എരീസ് ഗ്രൂപ്പ്

കോവിഡ് പ്രതിരോധം; അന്തരീക്ഷ ശുദ്ധീകരണത്തിനുള്ള 'വൂൾഫ് ഓസോൺ പ്രൊട്ടക്ഷൻ സിസ്റ്റം' ആലപ്പുഴ കളക്ടറേറ്റിന് നൽകി എരീസ് ഗ്രൂപ്പ്

സ്വന്തം ലേഖകൻ

കോവിഡ് പശ്ചാത്തലത്തിൽ ഉപയോഗിക്കാവുന്ന അന്തരീക്ഷ ശുദ്ധീകരണത്തിനുള്ള ഉപകരണമായ 'വൂൾഫ് ഓസോൺ പ്രൊട്ടക്ഷൻ ' ആലപ്പുഴ കളക്ടറേറ്റിന് സ്‌പോൺസർ ചെയ്ത് എരീസ് ഗ്രൂപ്പ്. ഓൾ എബൗട്ട് ഇനോവേഷൻസ് നിർമ്മിച്ച ഈ ഉപകരണം ഏരീസ് ഗ്രൂപ്പ് ഡയറക്ടർ ശ്യാം കുറുപ്പ്, ആലപ്പുഴ ജില്ലാ കളക്ടർ എ. അലക്‌സാണ്ടർക്ക് കൈമാറി . യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പാണ് അവരുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിലൂടെ ആലപ്പുഴ ജില്ലയ്ക്കായി ഈ ഉപകരണം സ്‌പോൺസർ ചെയ്തത്. ഓൾ എബൗട്ട് ഇന്നൊവേഷൻസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സുജേഷ്, ഇന്നവേഷൻസിന്റെ ഹെഡ് ബോണിഫേസ് ഗസ്സ്‌പെർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അന്തരീക്ഷത്തിലുള്ള ഓക്‌സിജനെ ഓസോൺ ആക്കി മാറ്റി, ആ ഓസോൺ ഉപയോഗിച്ച് നമുക്ക് ചുറ്റുമുള്ള അപകടകാരികളായ സൂക്ഷ്മ ജീവികളെ നശിപ്പിക്കാൻ ഈ ഉപകരണത്തിന് കഴിയും. കോവിഡ് വ്യാപനം വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, വ്യക്തിയുടെയും സ്ഥാപനങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു കണ്ടുപിടുത്തം കൂടിയാണ് ഇത്.

കോവിഡ് വ്യാപനത്തിന്റെ പ്രാരംഭഘട്ടത്തിൽത്തന്നെ വെന്റിലേറ്ററുകൾ, അരോഗ്യ സുരക്ഷാ ഉപകരണങ്ങൾ, പൊലീസിനായി രോഗപ്രതിരോധ ഉപകരണങ്ങൾ മുതലായവ എരീസ് ഗ്രൂപ്പ് സംഭാവന നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP