Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നരേന്ദ്ര മോദിയുടെ ചരിത്രം വരും തലമുറയ്ക്ക് പാഠ്യ പുസ്തകമാക്കണം: സദാനന്ദൻ മാസ്റ്റർ

നരേന്ദ്ര മോദിയുടെ ചരിത്രം വരും തലമുറയ്ക്ക് പാഠ്യ പുസ്തകമാക്കണം: സദാനന്ദൻ മാസ്റ്റർ

സ്വന്തം ലേഖകൻ

ഭൂകമ്പത്തിൽ പൂർണ്ണമായി തകർന്ന ഗുജറാത്തിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകി ചടുലമായ രീതിയിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസൃഷ്ടിച്ച് ഭാരതത്തിലെ പ്രഥമ സംസ്ഥാനമാക്കി മാറ്റുകയും ഭാരതത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുകയും ചെയ്ത നരേന്ദ്ര ദാമോദർ ദാസ് മോദിയുടെ ചരിത്രം വരും തലമുറയ്ക്ക് പാഠ്യ പുസ്തകമാക്കണം എന്ന് ബിജെപി. സംസ്ഥാന ഉപാധ്യക്ഷൻ സി. സദാനന്ദൻ മാസ്റ്റർ പറഞ്ഞു.

ഗാന്ധിജിയുടെ സങ്കല്പമായ മാലിന്യമുക്ത ഭാരതം എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നനരേന്ദ്ര മോദിജി തനിക്ക് ശേഷം പ്രളയം എന്ന കാഴ്ചപാടിലല്ല മറിച്ച് തനിക്ക് ശേഷവും തന്റെ രാഷ്ട്രം പരമ വൈഭവത്തിൽ തന്നെ നിലനിൽക്കണം എന്ന ലക്ഷ്യത്തിലാണ് ഭരിക്കുന്നത്.

സ്വന്തം പിറന്നാൾ പോലും രാഷ്ട്രപൂജയാക്കി മാറ്റിയ മഹത് വ്യക്തിത്വം, തന്നെ പ്രധാനമന്ത്രി എന്നു വിളിക്കുന്നതിനേക്കാൾ പ്രധാന സേവകൻ എന്ന് വിളിക്കുന്നതാണ് തനിക്ക് ഇഷ്ട്ടം എന്ന അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ വരും തലമുറയ്ക്ക് ഒരു പാഠമാണ്. സദാനന്ദൻ മാസ്റ്റർ പറഞ്ഞു.

'നരേന്ദ്ര മോദിയുടെ ജീവിതവും രാഷ്ട്രീയ യാത്രയും എന്ന വിഷയത്തിൽ നടന്ന വെബ്ബിനാർ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി. ജില്ലാ പ്രസിഡണ്ട് എം വിഗോപകുമാർ അധ്യക്ഷത വഹിച്ചു.

മേഖലാ അധ്യക്ഷൻ കെ. സോമൻ, ദേശീയ സമിതി അംഗം വേലിയാകുളം പരമേശ്വരൻ, ജനറൽ സെക്രട്ടറിമാരായ പി.കെ.വാസുദേവൻ, ഡി അശ്വനി ദേവ്, സേവാ സപ്താഹം ജില്ലാ കൺവീനറും ജില്ലാ സെക്രെട്ടറിയുമായ ടി.സജീവ് ലാൽ, ജില്ലാ സെൽ കോഡിനേറ്ററും സേവാ സപ്താഹം സഹ കൺവീനറുമായ ജി. വിനോദ് കുമാർ, പാലമറ്റത്തു വിജയകുമാർ, കൊട്ടാരം ഉണ്ണികൃഷ്ണൻ, സി. മധുസൂദനൻ, രോഹിത് രാജ് എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP