Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

ഓട്ടം സൗരോർജ മേൽക്കൂരയുടെ ഇരുപതു വർഷത്തെ പേറ്റന്റ് വിശാഖ ഇൻഡസ്ട്രീസിന്; ലോകത്തിലെ ആദ്യത്തെ പരിസ്ഥിതി സൗഹാർദ്ദ വൈദ്യുതി ഉൽപാദക സോളാർ മേൽക്കൂര

സ്വന്തം ലേഖകൻ

ഹൈദരാബാദ്: ലോകത്തിലെ ആദ്യ പരിസ്ഥിതി സൗഹാർദ്ദ വൈദ്യുതി ഉൽപാദന സംയോജിത സൗരോർജ മേൽക്കൂരയായ ഓട്ടം സോളാർ റൂഫിന്റെ ഇരുപതു വർഷ പേറ്റന്റ് വിശാഖ ഇൻഡസ്ട്രീസിനു ലഭിച്ചു. മേൽക്കൂരയായി നേരിട്ട് ഉപയോഗിക്കാവുന്ന ലോകത്തിലെ ആദ്യ സോളാർ പാനലാണ് ഇത്. സിമന്റ് ബോർഡുകളും പോളി, മോണോ ക്രിസ്റ്റലിൻ സോളാർ സെല്ലുകളും കൊണ്ടാണിതു നിർമ്മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ഇലക്ട്രോ ടെക്നിക്കൽ കമ്മീഷൻ നിലവാരമനുസരിച്ചുള്ള യുഎൽ സർട്ടിഫിക്കേഷനും ഓട്ടത്തിനു ലഭിച്ചിട്ടുണ്ട്. ചോർച്ചയില്ലാതെ യോജിപ്പിക്കുന്നതിനുള്ള പേറ്റന്റോടു കൂടിയ സംവിധാനവും ഇതിനോടൊപ്പമുണ്ട്. കാറ്റ്, തീ എന്നിവയെ ചെറുക്കുന്നതു കൂടിയാണിത്.

വിപണിയിൽ ലഭിക്കുന്ന പരമ്പരാഗത സോളാർ പാനലുകൾ പോലെ സ്ഥാപിക്കുന്നതിന് ഏതെങ്കിലും മേൽക്കൂര ആവശ്യമില്ല എന്നതാണ് ഓട്ടത്തിന്റെ സവിശേഷത. ടൈലുകളും മറ്റു പരമ്പരാഗത മേൽക്കൂരകളും പോലെയുള്ള സവിശേഷതകളാണ് ഇതിനുള്ളത്. 20 മുതൽ 40 ശതമാനം വരെ കൂടുതൽ സ്ഥലം മേൽക്കൂരയിൽ വൈദ്യുത ഉൽപാദനത്തിനായി ലഭിക്കുകയും ചെയ്യും. പരമ്പരാഗത സോളാർ മേൽക്കൂരകളേക്കാൾ 20-40 ശതമാനം വൈദ്യുതി ലഭിക്കുമെന്നതാണിതിന്റെ ഗുണം. സൗന്ദര്യപരമായ സവിശേതകൾക്കു പുറമെ നാലു വർഷത്തിൽ കുറവു കാലം കൊണ്ട് നിക്ഷേപത്തിന്മേൽ വരുമാനം ലഭിക്കുമെന്ന നേട്ടവുമുണ്ട്. 25 വർഷത്തോളം സൗജന്യ വൈദ്യുതി അനുഭവിക്കാൻ ഇതിലൂടെ സാധിക്കുകയും ചെയ്യും.

Stories you may Like

താൻ 2016 മുതൽ പ്രയത്നിച്ചു കൊണ്ടിരിക്കുന്ന ഒരു ആശയമാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ മേൽക്കൂരയായ ഓട്ടത്തിന്റെ കണ്ടുപിടുത്തമെന്ന് ഇതേക്കുറിച്ച് സംസാരിക്കവെ വിശാഖ ഇൻഡസ്ട്രീസ് ജോയിന്റ് മാനേജിങ് ഡയറക്ടർ വാമ്സി ഗഡ്ഡാം ചൂണ്ടിക്കാട്ടി. ഓട്ടത്തിനു പേറ്റന്റ് ലഭിച്ചതിൽ ഏറെ ആഹ്ലാദമുണ്ടെന്നും ഒരു യഥാർത്ഥ മെയ്ഡ് ഇൻ ഇന്ത്യ വ്യവസായമാണു തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു.

പരമ്പരാഗത മേൽക്കുരകൾക്ക് 15 വർഷം കാലാവധിയുള്ളപ്പോൾ ഓട്ടം 30 വർഷം നിലനിൽക്കുമെന്ന സവിശേഷതയുണ്ട്. ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങൾ ഉൾപ്പെടെ രാജ്യത്തെ നിരവധി കേന്ദ്രങ്ങളിൽ ഓട്ടം മേൽക്കൂരകൾ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP