Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഹോം ഡെലിവറികളിൽ ഇരുന്നൂറ് ശതമാനം വർധനവുമായി ആംവേ ഇന്ത്യ; 2020 ഓടെ ഹോം ഡെലിവറി ഓർഡറുകൾ അഞ്ചിരട്ടിയാക്കും

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ എഫ്എംസിജി കമ്പനികളിലൊന്നായ ആംവേ ഇന്ത്യ, ഓൺലൈൻ ഓർഡറുകൾ വർധിപ്പിക്കുന്നതിനായി ഹോം ഡെലിവറി, ലോജിസ്റ്റിക് നെറ്റ്‌വർക്ക് എന്നിവ ശക്തിപ്പെടുത്തുന്നു. 2020 ഫെബ്രുവരിയിലെ 33.6 ശതമാനത്തിൽ നിന്ന് ഇന്ന് 70 ശതമാനത്തിലധികം ഓൺലൈൻ വിൽപ്പനയിലേക്ക് ശ്രദ്ധേയമായ മാറ്റത്തിന് കമ്പനി സാക്ഷ്യം വഹിച്ചു. ഈ വർഷം അവസാനത്തോടെ ഓൺലൈൻ ഓർഡറുകൾ പ്രതിമാസം 56 ലക്ഷത്തിൽ എത്തുമെന്നാണ് ആംവേ പ്രതീക്ഷിക്കുന്നത്. നിലവിൽ, 18 പ്രാദേശിക ദേശീയ ഡെലിവറി പങ്കാളികളുമായി ചേർന്നാണ് ആംവേ പ്രവർത്തിക്കുന്നത്. 2020 അവസാനത്തോടെ ചില പ്രമുഖ ദേശീയ ലോജിസ്റ്റിക് പങ്കാളികളെക്കൂടി ചേർത്ത് ഈ ശൃംഖലയെ ശക്തിപ്പെടുത്താനാണ് പദ്ധതി. കമ്പനി ഇപ്പോൾ 8,000 പിൻ കോഡുകൾക്കാണ് സേവനം നൽകുന്നത്. ഒപ്പം കൂടുതൽ ദേശീയ പങ്കാളികളെ ചേർത്ത് അവരുടെ നെറ്റ്‌വർക്കിനെ സ്വാധീനിച്ചുകൊണ്ട് 15,000 പിൻകോഡുകൾ വരെ എത്തിക്കാനാണ് ലക്ഷ്യം. ഓൺലൈൻ ആവശ്യകതയെ പിന്തുണയ്ക്കുന്നതിനും പൂർത്തിയാക്കുന്നതിനും ഇന്ത്യയിലുടനീളം 40 ശതമാനം അധിക മൂന്നാം കക്ഷി മനുഷ്യശേഷി ചേർക്കാനും ആംവേ ശ്രമിക്കുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉപഭോക്താക്കൾ ഷോപ്പിങ് കൂടുതലായി ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ആക്കുകയും ഇതുവഴി ചില്ലറ വിൽപ്പനയിൽ കാര്യമായ മാറ്റമുണ്ടാവുകയും ചെയ്തു. ആംവേയും സമാനമായ പ്രവണത നിരീക്ഷിച്ചു. വെബ് വിൽപന ഇരട്ടിയായപ്പോൾ ഹോം ഡെലിവറി ഓർഡറുകളിൽ കാര്യമായ ഉയർച്ചയുണ്ടായി. ഈ പ്രവണത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തടസ്സമില്ലാത്ത ഷോപ്പിങ് അനുഭവവും ഓർഡറുകളുടെ സുഗമമായ ഡെലിവറിയും ഉറപ്പാക്കാൻ ആംവേയുടെ വിതരണ ശൃംഖലയും ലോജിസ്റ്റിക്സും ശക്തിപ്പെടുത്തി. വെയർഹൗസ്, മാൻപവർ, പുതിയ ലോജിസ്റ്റിക് പങ്കാളികൾ, വെയർഹൗസുകളിലെ ഓട്ടോമേഷൻ, മറ്റ് ബാക്ക്എൻഡ് പ്രക്രിയകൾ എന്നിവ അധികമാക്കി ഹോം ഡെലിവറി അനുഭവം മികച്ചതാക്കുന്നതിന് ആംവേ 30 കോടി രൂപ നിക്ഷേപിക്കും. ഉപഭോക്തൃ പ്രവണതകളും പെരുമാറ്റവും വഴി നയിക്കപ്പെടുന്ന ഓൺലൈനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുമ്പോൾ ഓഫ്ലൈൻ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ആംവേ ഇന്ത്യയുടെ ഭാവി തന്ത്രത്തിന്റെ സുപ്രധാന ഘടകമായി മാറുമെന്നും ആംവേ ഇന്ത്യ സിഇഒ അൻഷു ബുധരാജ പറഞ്ഞു.

നിലവിൽ ഞങ്ങൾ 2.8 ലക്ഷത്തിലധികം ഹോം ഡെലിവറികൾ ചെയ്യുന്നു. ഇത് ഞങ്ങളുടെ മൊത്ത വിൽപ്പനയുടെ 7080 ശതമാനമാണ്. ഒരു ബട്ടൺ ക്ലിക്കിലൂടെ ഉപയോക്താക്കൾക്ക് ആവശ്യമുള്ളതെല്ലാം ലഭ്യമാകുന്ന ഒരു പുതിയ ലോകക്രമത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. ഗോൾഡ്മാൻ സാച്ചിന്റെ ഏറ്റവും പുതിയ റിപ്പോർട്ടായ ഗ്ലോബൽ ഇന്റർനെറ്റ്: ഇകൊമേഴ്സ് സ്റ്റീപ്പനിങ് കർവ് പ്രകാരം ഇകൊമേഴ്സ് വ്യവസായം 2024 ഓടെ 27 ശതമാനം വളർന്ന് 99 ബില്യണിലെത്തുമ്പോൾ ഇന്ത്യൻ ഉപഭോക്താക്കളിൽ പ്രത്യേകിച്ചും ഇത് പ്രകടമാകും. വികസിച്ചുകൊണ്ടിരിക്കുന്ന ഈ പ്രവണത മികച്ചതാക്കുന്നതിനും വാങ്ങലിന് ശേഷമുള്ള അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി അടുത്ത വർഷം ആദ്യം തന്നെ ക്യു 1 ൽ അതേദിവസത്തെ ഡെലിവറി, ഓൺലൈൻ റിട്ടേൺ സേവനങ്ങൾ എന്നിവ ആരംഭിക്കാനും ഞങ്ങൾ പദ്ധതിയിടുന്നു ആംവേ ഇന്ത്യ ഗ്ലോബൽ ഒമ്നി ചാനൽ ലോജിസ്റ്റിക് വൈസ് പ്രസിഡന്റ് സഞ്ജീവ് സൂരി പറഞ്ഞു.

വികസിച്ചുകൊണ്ടിരിക്കുന്ന വിതരണ ശൃംഖലയെ ഉൾക്കൊള്ളുന്നതിനായി ആംവേ ഇന്ത്യ ശക്തമായ വിതരണ ശൃംഖലയിലേക്കും ഹോം ഡെലിവറി തന്ത്രത്തിലേക്കും കടക്കുകയാണ്. ഇതിന്റെ ഭാഗമായി, ഘടനാപരമായ മൾട്ടിവെണ്ടർ ദേശീയ സഖ്യങ്ങൾക്ക് കീഴിൽ ആംവേ ഒരു സ്വതന്ത്ര ലാസ്റ്റ് മൈൽ ഡെലിവറി മോഡൽ നിർമ്മിക്കുന്നു. സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിക്കുന്നത് ആംവേ ഇന്ത്യയുടെ എല്ലാ തലങ്ങളിലും ഡിജിറ്റൽ പരിവർത്തനത്തിന് വഴിയൊരുക്കി. അടുത്തിടെ, ഒന്നിലധികം ഡിജിറ്റൽ, സോഷ്യൽ ടൂളുകൾ ആരംഭിച്ചതുവഴി ആംവേ ഇന്ത്യ ലക്ഷ്യമിടുന്നത് നേരിട്ടുള്ള വിൽപ്പനക്കാർക്ക് ഉൽപ്പന്നങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും അവരുടെ ബിസിനസ്സ് കെട്ടിപ്പടുക്കുന്നതും പത്ത് മടങ്ങ് എളുപ്പമാക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP