Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഹീറോസ് ബിഹൈൻഡ് ദ ഹീറോസ് എന്ന ഫ്ളാഗ്ഷിപ്പ് പരിപാടിയുടെ നാലാം പതിപ്പുമായി സോണി യായ്

ഹീറോസ് ബിഹൈൻഡ് ദ ഹീറോസ് എന്ന ഫ്ളാഗ്ഷിപ്പ് പരിപാടിയുടെ നാലാം പതിപ്പുമായി സോണി യായ്

സ്വന്തം ലേഖകൻ

കൊച്ചി: ഹീറോസ് ബിഹൈൻഡ് ദ ഹീറോസ് എന്ന ഫ്ളാഗ്ഷിപ്പ് പരിപാടിയുടെ നാലാം പതിപ്പുമായി സോണിയായ്. അദ്ധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായാണ് നാലാം പതിപ്പ് ഒരുക്കിയിരിക്കുന്നത് .വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സ്പേസ് സയൻസ്, കായികം, വിനോദ വ്യവസായം തുടങ്ങിയ മേഖലകളിൽ വിജയം കൈവരിച്ച വ്യക്തികളെ ഇതിന്റെ ഭാഗമായി ആദരിക്കും. ഇൻഫോസിസ് ഫൗണ്ടേഷന്റെ ചെയർപേഴ്സൺ എന്ന നിലയിൽ നിരന്തരമായ ശ്രമങ്ങളിലൂടെ പിന്നാക്ക വിഭാഗത്തിലെ ആയിരക്കണക്കിന് കുട്ടികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന സുധ മൂർത്തി,ഐഎസ്ആർഒ സാറ്റലൈറ്റ് സെന്ററിന്റെ മുൻ ഡയറക്ടർ ഡോ. മൈൽസ്വാമി അണ്ണാദുരൈ, ബൈജൂസ് ആപ്പിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ,സോനു സൂദ് ,ശിൽപ്പ ഷെട്ടി കുന്ദ്ര,ഇന്ത്യൻ വനിതാ ക്രിക്കറ്റർ ഷഫാലി വർമ്മ,2010 കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ ജേതാവായ ജ്വാല ഗുട്ട എന്നിവരെയാണ് ചാനൽ ആദരിക്കുന്നത്. മുൻ പതിപ്പുകളിൽ സാനിയ മിർസ, കൈലാഷ് സത്യാർഥി, സുഭാഷ് ഗായ്, അനുപം ഖേർ, പണ്ഡിറ്റ് ബിർജു മഹാരാജ്, മഹാവീർ സിങ് ഫോഗട്ട് തുടങ്ങിയ നിരവധി പ്രമുഖ വ്യക്തികളെ ആദരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP