Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയ അദ്ധ്യാപക ദിനത്തിൽ ഗുരു വന്ദനം പരിപാടിയുമായി അജാനൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി

ദേശീയ അദ്ധ്യാപക ദിനത്തിൽ ഗുരു വന്ദനം പരിപാടിയുമായി അജാനൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി

സ്വന്തം ലേഖകൻ

കുട്ടികളുടെ ആരവങ്ങൾ ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്ന കലാലയ വരാന്തകൾ, ക്ലാസ്സ് മുറികൾ, കോവിഡിന്റെ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഗുരുശിഷ്യ ബന്ധത്തിന്റെ പഴയ ഊഷ്മളത കുറഞ്ഞു പോവുന്നുണ്ടോ എന്ന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻ രാഷ്ട്രപതി സർവേ പള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തോടനുബന്ധിച്ച് ദേശീയ അദ്ധ്യാപകദിനമായ സെപ്പ്റ്റംബർ 5ന് യൂത്ത് കോൺഗ്രസ്സ് അജാനൂർ മണ്ഡലം കമ്മിറ്റി 'ഗുരുവന്ദനം' പരിപാടി സംഘടിപ്പിച്ചു.

പരിപാടി യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഉമേശൻ കാട്ടുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു. സീനിയർ അദ്ധ്യാപകനായ മുരളീധരൻ കെ.പി എന്ന (മുരളി മാഷ് )ആദരവ് ഏറ്റുവാങ്ങി രാജീവൻ ബെള്ളിക്കോത്ത്, രാഹുൽ രാംനഗർ, വൽസരാജ് കിഴക്കുംകര, ബാസിത്ത് ചിത്താരി എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP