Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

കാനറ എച്ച്എസ്‌ബിസി ഒബിസി ലൈഫ് ഇൻഷുറൻസും; ആന്ധ്രാ പ്രഗതി ഗ്രാമീണ ബാങ്കും സഹകരിച്ച് ലൈഫ് ഇൻഷുറൻസ് ലഭ്യമാക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി: പ്രമുഖ സ്വകാര്യ ഇൻഷുറൻസ് കമ്പനിയായ കാനറ എച്ച്എസ്‌ബിസി ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ലൈഫ് ഇൻഷുറൻസ് ആന്ധ്രാ പ്രഗതി ഗ്രാമീണ ബാങ്കുമായി സഹകരിച്ച് ലൈഫ് ഇൻഷുറൻസ് ലഭ്യമാക്കുന്നു. വിതരണ സഹകരണത്തിലൂടെ ആന്ധ്രാ പ്രഗതി ഗ്രാമീണ ബാങ്കിന്റെ എല്ലാ ശാഖകളിലൂടെയും ലൈഫ് ഇൻഷുറൻസ്, ആരോഗ്യ, പെൻഷൻ ഉൽപ്പന്നങ്ങൾ തുടങ്ങിയവ ലഭ്യമാകും.

കാനറ എച്ച്എസ്‌ബിസി ഓറിയന്റൽ ബാങ്ക് ഓഫ് ലൈഫ് ഇൻഷുറൻസ് പ്രവർത്തിക്കുന്നത് ബാങ്കഅഷുറൻസ് മോഡലിലാണ്. കാനറ ബാങ്കിന്റെയും പഞ്ചാബ് നാഷണൽ ബാങ്കിന്റെയും സംയുക്ത സംരംഭത്തിന്റെ കൂടെ എച്ച്എസ്‌ബിസിയുടെ ആഗോള പരിചയം കൂടി ചേരുന്നു. കാനറ ബാങ്ക് സ്പോൺസർ ചെയ്യുന്ന ആന്ധ്രാ പ്രഗതി ഗ്രാമീണ ബാങ്കിന് എട്ട് റീജണൽ ഓഫീസുകളും 552 ബ്രാഞ്ചുകളും ഉണ്ട്.

സഹകരണത്തിലൂടെ ഗ്രാണീണ മേഖലയിലേക്ക് കൂടി ലൈഫ് ഇൻഷുറൻസിന്റെ പ്രാധാന്യം എത്തിക്കാനും അവരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാനും കഴിയും.

തുടക്കത്തിൽ കാനറ എച്ച്എസ്‌ബിസി ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ലൈഫ് ഇൻഷുറൻസിന്റെ 20 ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ആന്ധാ പ്രഗതി ഗ്രാമീൺ ബാങ്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP