Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓണം കാരുണ്യത്തിന്റെ സന്ദേശം നൽകുന്നു: മാണി സി കാപ്പൻ

ഓണം കാരുണ്യത്തിന്റെ സന്ദേശം നൽകുന്നു: മാണി സി കാപ്പൻ

സ്വന്തം ലേഖകൻ

മേലുകാവ്: സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശംകൂടിയാണ് ഓണം നൽകുന്നതെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ദയ വികലാംഗ പാലിയേറ്റീവ് കെയർ സൊസൈറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധിക്കിടയിലും സഹജീവികളോട് കാരുണ്യം കാട്ടാനുള്ള മനസ് മലയാളിക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദയ ചെയർമാൻ പി എം ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി എസ് ഐ ഈസ്റ്റ് കേരള മഹാ ഇടവക ബിഷപ്പ് വി എസ് ഫ്രാൻസിസ് അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നിഷ ജോസഫ് ഓണക്കിറ്റുകൾ വിതരണം ചെയ്തു. കുറുമണ്ണ് സെന്റ് ജോൺസ് സ്‌കൂൾ ഹെഡ്‌മാസ്റ്റർ ബിജോയി ജോസഫ് മെഡിക്കൽ ഉപകരണ വിതരണവും മേലുകാവ് സി ഐ ഷിബു പാപ്പച്ചൻ ഓണ സന്ദേശം നൽകലും നിർവ്വഹിച്ചു. സണ്ണി മാത്യു വടക്കേമുളത്തിനാൽ, മറിയാമ്മ ഫെർണ്ണാണ്ടസ്, അനുരാഗ് പാണ്ടിക്കാട്ട്, എൻ സി പി മണ്ഡലം പ്രസിഡന്റ് ബിനു മേലുകാവ് എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP