Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

'ഇന്ത്യയുടെ അയൽരാജ്യ നയങ്ങളിൽ പൊതു ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നിവ ഉൾപ്പെടുത്തേണ്ടത് അനിവാര്യം'

സ്വന്തം ലേഖകൻ

കൊച്ചി: പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ നമ്മുടെ അയൽരാജ്യങ്ങളുമായുള്ള ബന്ധങ്ങളും, നയ ഇടപെടലുകളും പരമ്പരാഗത രീതിയിൽ നിന്നുമാറി പൊതു ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾകൊള്ളുന്നതാകണം എന്ന് ഡോക്ടർ ടിസിഎ രാഘവൻ അഭിപ്രായപ്പെട്ടു. സെന്റര് ഫോർ പബ്ലിക് പോളിസി റിസർച്ച് (സിപിപിആർ) 'ഇന്ത്യയും അയൽ രാജ്യങ്ങളും' എന്ന വിഷയത്തിൽ ഓഗസ്റ്റ് 22 ന് (ശനിയാഴ്ച) സംഘടിപ്പിച്ച പതിനേഴാമത് ത്രൈമാസ പ്രഭാഷണത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സിന്റെ (ICWA) ഡയറക്ടർ ജനറലും, പാക്കിസ്ഥാനിലെ മുൻ ഇന്ത്യൻ ഹൈകമ്മീഷണറായി സേവനമനുഷ്ഠിക്കുകയും ചെയ്ത (2013-2015) ഡോക്ടർ ടിസിഎ രാഘവൻ മുഖ്യ പ്രഭാഷകനായിരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യ അറേബ്യൻ കടലിൽ കൂടുതൽ സഹകരണ സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറൻ മാരിടൈം റാങ്കുകൾ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കേണ്ടതാണെന്നും, അവ വികസിപ്പിക്കുന്നതിൽ നാം ഇനിയും ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് അറേബ്യൻ കടൽ പ്രദേശത്ത്, വലിയ സമ്മർദ്ദത്തിന്റെ ഒരു സാഹചര്യംനിലനിൽക്കുന്നുണ്ടെന്നും എന്നിരുന്നാലും, ബംഗാൾ ഉൾക്കടലിൽ ആസിയാൻ, ബിംസ്റ്റെക് തുടങ്ങിയ സംവിധാനങ്ങളിലൂടെ പ്രാദേശിക സഹകരണം കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധത്തിന്റെ നിർണായക സ്വഭാവം പരിഗണിച്ച് ഇത് അത്യാവശ്യമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആസിയാനുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രാദേശിക സഹകരണ സംവിധാനം എന്ന നിലയിൽ സാർക്കിന്റെ ഫലപ്രാപ്തി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ വലിയ ഭൗമരാഷ്ട്രീയ മാറ്റങ്ങൾ നടക്കുന്നുണ്ടെന്നും, പുതിയ ശക്തികളുടെ ഏകീകരണവും ആഗോള ആധിപത്യത്തിൽ രണ്ടാം സ്ഥാനം സ്ഥാപിക്കാനുള്ള ചൈനയുടെ വ്യഗ്രതയും കാണാനാവുന്നുണ്ട്. ഇത് ഇന്ത്യയ്ക്കും അയൽരാജ്യങ്ങൾക്കും ആശയപരമായും, അടിസ്ഥാനപരമായുള്ള വിവിധ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്.

കഴിഞ്ഞ കാലത്തെ ഓരോ ഇന്ത്യൻ ഭരണകൂടവും പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ആഗോള കാര്യങ്ങളിൽ ഇന്ത്യ വലിയ പങ്കുവഹിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇനിയും ഇന്ത്യ ഇതിനു ശ്രമിച്ചുകൊണ്ടിരിക്കണം. തന്ത്രപരമായ നയങ്ങളിൽ അടിസ്ഥാനപ്പെടുത്തിയും, കൂടുതൽ സംവേദനക്ഷമതയോടെയും ഇന്ത്യ അയൽരാജ്യങ്ങളെ സമീപിക്കേണ്ടതുണ്ട്. കൂടാതെ അവ നേരിടുന്ന ആഭ്യന്തര വെല്ലുവിളികൾ കണക്കിലെടുക്കുകയും, ഇത് ഇന്ത്യയുടെ സ്വന്തം ആഭ്യന്തര പോരാട്ടത്തിന് സമാനമാണെന്ന് മനസിലാക്കുകയും വേണമെന്നും അദ്ദേഹം അഭിപായപ്പെട്ടു.

ദക്ഷിണേഷ്യയുമായി 40 വർഷം മുമ്പുള്ളതിനേക്കാൾ അടുത്ത ബന്ധം ഇന്ന് ഇന്ത്യക്ക് ഉണ്ട്. വിദേശനയങ്ങളിൽ മാനുഷിക മൂല്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകേണ്ടതാണെന്നും, ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ കൂടുതൽ നിക്ഷേപം നടത്തത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപായപ്പെട്ടു.

ആഭ്യന്തര താൽപ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതോടൊപ്പം സമീപരാജ്യങ്ങളിൽ കൂടുതൽ വിഭവങ്ങളുടെ നിക്ഷേപങ്ങൾ നടത്താനാകണം ഇന്ത്യ ശ്രദ്ധിക്കേണ്ടത്. മറിച്ച് ആഗോള താൽപ്പര്യം വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയൊരുക്കുകയല്ല ഇന്ത്യയുടെ ലക്ഷ്യമെന്നും ഡോ രാഘവൻ അഭിപ്രായപ്പെട്ടു.

സിപിപിആർ അഡൈ്വസറും, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് പ്രൊഫസറുമായ ഡോക്ടർ ലോറെൻസ് പ്രഭാകർ വില്യംസ് ചർച്ച ഉപസംഹരിച്ചു.

മാധ്യമ അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക:

നീതു നായർ (സിപിപിആർ മാനേജർ-കമ്മ്യൂണിക്കേഷൻസ് & പിആർ) ഫോൺ: 99466 39339, 97457 09174 (ഓഫ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP