Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്സിന്റെ പ്രവർത്തനത്തിന് തടസം ക്ലേയുടെ അപര്യാപ്തത; ആശങ്കയിലായി 1500 കുടുംബങ്ങൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആയിരത്തി അഞ്ഞൂറ് തൊഴിലാളികളുടെ ഉപജീവനത്തിന് ആശങ്കയായി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്സ് പ്രവർത്തനം നിലപ്പിച്ചത് കഴിഞ്ഞ രണ്ടുവർഷമായി തുടർന്നുവരുന്ന അസംസ്‌കൃത വസ്തുവായ ക്ലേ ലഭിക്കുന്നതിലുള്ള അപര്യാപ്തത കാരണമാണെന്ന് ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്സ് ഓപ്പറേഷൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ മഹേഷ് .എസ് അറിയിച്ചു. 2019 ജൂലൈയ് 15ന് മൈനിങ് അനുമതി സംബന്ധിച്ച് വിവരം ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഈ സ്ഥിതിയിൽ തുടർന്നുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാലത്തേയ്ക്ക് കമ്പനി അടച്ചിടുന്നതെന്ന് ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്സ് അറിയിച്ചു. ഓഗസ്റ്റ് പത്താം തീയ്യതിയോടെയാണ് കമ്പനിയുടെ കൊച്ചുവേളിയിലെയും തോന്നയ്ക്കലിലെയും ഫാക്ടറികൾ മാനേജ്മെന്റ് അടച്ചു പൂട്ടിയത്. കഴിഞ്ഞ രണ്ടു വർഷമായി കമ്പനി നഷ്ടത്തിലായിരുന്നു പ്രവർത്തിച്ചുവന്നിരുന്നത്. എങ്കിലും 1500 ജീവനക്കാരുടെ ഉപജീവനവും കുടുംബപ്രാരാബ്ധവും കണക്കിലെടുത്ത് കൈവശമുള്ള ക്ലേ ഉപയോഗിച്ച് കമ്പനി പ്രവർത്തനം തുടരുകയായിരുന്നു. കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും വന്നതോടെ കമ്പനി കൂടുതൽ നഷ്ടത്തിലായി. അസംസ്‌കൃത വസ്തുക്കളുടെ അപര്യാപ്തതയും സർക്കാരിന്റെ അനുമതിയും ലഭിക്കാതായതോടെയാണ് കമ്പനി അടച്ചിടലിലേക്ക് നീങ്ങുന്നതെന്ന് ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്സ് ഓപ്പറേഷൻസ് ഡി.ജി.എം മഹേഷ് പറഞ്ഞു.

നോൺ ബ്ലാസ്റ്റിങ് രീതിയിലാണ് ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്സ് മൈനിങ്ങ് നടക്കുന്നത്. ഇതിന് പുറമേ ഭൂഗർഭ ജലത്തിന്റെ തോത് വർധിപ്പിക്കുന്നതിനായുള്ള മഴക്കുഴികളായി മൈനിങ്ങ് പൂർത്തിയായ സ്ഥലങ്ങളെ മാറ്റിയെടുക്കുന്നുമുണ്ട്. പള്ളിപ്പുറത്തെ മൈനിങ്ങ് പൂർത്തിയായതോടെ പഴയ രീതിയിലേക്ക് സ്ഥലത്തെ മാറ്റിയ ശേഷമാണ് കമ്പനി അവിടുത്തെ പ്രവർത്തനം അവസാനിപ്പിച്ചിരിക്കുന്നത്. തോന്നയ്ക്കൽ പ്രദേശത്തെ മൈനുകളെല്ലാം കമ്പനിയുടെ സ്വന്തം സ്ഥലത്താണ് പ്രവർത്തനം നടക്കുന്നത്.

സാമൂഹിക പ്രതിബദ്ധതയോടെ കഴിഞ്ഞ അൻപത് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന കമ്പനിയാണ് ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ലിമിറ്റഡ്. പ്രതിവർഷം ഒരു കോടിയോളം രൂപയുടെ സാമൂഹിക ക്ഷേമ പദ്ധതികളാണ് കമ്പനി പരിസര പ്രദേശങ്ങളിൽ നടപ്പാക്കി വരുന്നത്. വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ്, റോഡ് നിർമ്മാണം, ഹെൽത്ത് സെന്ററുകളിലേക്കുള്ള സഹായം, അങ്കണവാടികളുടെ നിർമ്മാണ-പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള സഹായം, കുടിവെള്ള വിതരണം, വാട്ടർ ടാങ്കുകളുടെ നിർമ്മാണം, ഹൈ മാസ്റ്റ് ലാമ്പുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കമ്പനി നഷ്ടത്തിലായിരുന്നെങ്കിലും മുടക്കിയിട്ടില്ല.

ലോക്ക് ഡൗൺ സമയത്ത് കമ്പനി പ്രവർത്തിച്ചിരുന്നില്ലെങ്കിലും ജീവനക്കാർക്ക് സഹായധനമെന്ന നിലയിൽ ആനുകൂല്യം നൽകിയിരുന്നു. വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്ന കമ്പനിക്ക് ശമ്പള പരിഷ്‌കരണവും ആനുകൂല്യങ്ങൾ കൂട്ടുന്നതും ബുദ്ധിമുട്ടാണെന്ന് തൊഴിലാളികൾ മനസിലാക്കണമെന്നും മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. സർക്കാർ അനുമതികൾ ലഭ്യമാക്കി എത്രയും വേഗം പ്രവർത്തനം പുനഃരാരംഭിക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്. ഇതിനായി അടുത്ത ദിവസം മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും കണ്ട് നിവേദനം നൽകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP