Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓൺലൈൻ പഠനം: ജനകീയ ശബ്ദം കാഞ്ഞങ്ങാട് കൂട്ടായ്മാ നിർധനനായ വിദ്യാർത്ഥിക്ക് എൽഇഡി ടിവി നൽകി

ഓൺലൈൻ പഠനം: ജനകീയ ശബ്ദം കാഞ്ഞങ്ങാട് കൂട്ടായ്മാ നിർധനനായ വിദ്യാർത്ഥിക്ക് എൽഇഡി ടിവി നൽകി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കാസർഗോഡ് നെല്ലിക്കുന്ന് വാടക വീട്ടിൽ താമസിക്കുന്ന നിർധനനായ എൻഡോസൾഫാൻ എംആർഐ ലിസ്റ്റിൽ പെട്ട വിദ്യാർത്ഥിക്ക് കാഞ്ഞങ്ങാട് ജനകീയ ശബ്ദം വാട്ട്സ്ആപ്പ് കൂട്ടായ്മ എൽഇഡി ടെലിവിഷൻ നൽകി.

കാഞ്ഞങ്ങാടിന്റെ യും പരിസരങ്ങളിലെയും പെതുനന്മയിലൂന്നിയ പൊതുവിഷയങ്ങൾ ചർച്ച ചെയ്യുന്ന കാഞ്ഞങ്ങാട്ടെ പല സാമൂഹിക പൊതു പ്രവർത്തകരും ഉൾപ്പെടുന്ന വിശാലമായ ഓൺലൈൻ കൂട്ടായ്മയാണ് ജനകീയ ശബ്ദം വാട്ട്സ്ആപ്പ് ഗ്രൂപ്പ്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ പള്ളി പരിസരത്ത് നടന്ന ലളിതമായ ചടങ്ങിൽ വെച്ച് കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്നും ഐഎംസിസി ഷാർജ ഘടകം നേതാവ് ഹനീഫ് തുരുത്തിയും ചേർന്നാണ് വിദ്യാർത്ഥിക്ക് ടെലിവിഷൻ കൈമാറിയത്.

പ്രസ്തുത ചടങ്ങിൽ ജനകീയ ശബ്ദം കാഞ്ഞങ്ങാട് വാട്ട്സ്ആപ്പ് കൂട്ടായ്മ അഡ്‌മിൻ ജാഫർ കാഞ്ഞിരായിൽ, ഗ്രൂപ്പ് അംഗങ്ങളായ സാമൂഹിക പ്രവർത്തകൻ എസ്‌കെ ഷാഫി പാറപ്പള്ളി, യൂവി സുബൈർ, എസ്‌കെ നിഷാദ് ചിത്താരി, ഷാഫി ഒളിയത്തടുക എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP