Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദേശീയ വിദ്യാഭ്യാസ നയം പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോകോത്തര നിലവാരത്തിലെത്തിക്കും: കേന്ദ്ര സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. കെ ജയപ്രസാദ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും പൊതുസർവ്വകലാ ശാലകളെ ലോകോത്തര നിലവാരത്തിൽ എത്തിക്കാനും ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്നുവെന്ന് കാസർഗോഡ് കേന്ദ്ര സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ കെ ജയപ്രസാദ് അഭിപ്രായപെട്ടു. ലോകോത്തര നിലവാരമുള്ളത് ഐ ഐ ടി കൾക്കും ഐ ഐ എമ്മുകൾക്കും മാത്രമാണെന്നും മറ്റു പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തുല്യ നിലവാരത്തിലേക്ക് ഉയർത്താനാണ് നയം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്‌ക്കൂളുകളെ വിലയിരുത്താനും ഉന്നത വിദ്യാഭ്യാസ രംഗത്തെ രീതിയിൽ അക്രഡിറ്റേഷൻ നൽകാനുമുള്ള നീക്കം സ്‌ക്കൂളുകളുടെ ഗുണനിലവാരം വൻതോതിൽ ഉയർത്തുമെന്ന് ഡോ. കെ. ജയപ്രസാദ് ചൂണ്ടിക്കാട്ടി. സർക്കാർ, സ്വകാര്യ, അൺ എയ്ഡഡ് വ്യത്യാസമില്ലാതെ ഫീസ് അടക്കമുള്ള കാര്യങ്ങളിൽ ഏകീകരണം സാധ്യമാക്കാനും ഇതു സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ തൃശൂർ ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ തൃശൂർ സെന്റ് മേരീസ് കോളേജുമായി സഹകരിച്ചു നടത്തിയ പുതിയ വിദ്യാഭ്യാസ നയത്തെ കുറിച്ചുള്ള വെബ്ബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിരുദ തലത്തിൽ വിദ്യാർത്ഥികളുടെ താൽപ്പര്യം അനുസരിച്ചു വിവിധ വിഷയങ്ങൾ തെരഞ്ഞെടുക്കാനും വിവിധ ഘട്ടങ്ങളിൽ പഠനം പൂർത്തിയാക്കാനും അവസരം ലഭിക്കുന്നുണ്ട്. മെട്രോ നഗരങ്ങൾക്കു പുറത്തേക്കും ഉന്നത നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം എത്തിക്കാനും പുതിയ വിദ്യാഭ്യാസ നയം സഹായിക്കും. കാലഹരണപ്പെട്ട യുജിസിയുടെ സ്ഥാനത്ത് പുതിയ സംവിധാനം സ്ഥാപിക്കുന്നതു കൂടിയായിരിക്കും പുതിയ നയം. 15 വർഷത്തിനകം എല്ലാ കോളേജുകളും സ്വയം ഭരണ സ്ഥാപനങ്ങളായി മാറേണ്ടി വരും. അതേ സമയം കൃത്യമായ നിയന്ത്രണവും ഈ സ്ഥാപനങ്ങൾക്കുണ്ടാകുമെന്ന് ഡോ. കെ. ജയപ്രസാദ് പറഞ്ഞു. 18 വയസ്സിന് താഴെയുള്ള ഒരു വിദ്യാർത്ഥി പോലും സ്‌കൂൾ പഠനം ഉപേക്ഷിക്കില്ലെന്ന് ഉറപ്പ് വരുത്താൻ നയം ലക്ഷ്യമിടുന്നു. ഭരണഘടനാ മൂല്യങ്ങൾക്ക് നയം പ്രാമുഖ്യം നൽകുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ റെഗുലേറ്ററി, അക്രഡിറ്റേഷൻ സംവിധാനങ്ങൾ വ്യവസ്ഥ ചെയ്യാൻ ഭരണഘടനാ ഭേദഗതി വേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 69 ശതമാനം മാത്രമാണ് വിദ്യാഭ്യാസ ഗവേഷണ പ്രവർത്തനങൾക്ക് ചെലവിടുന്നത്.

ഇത് ഗണ്യമായി ഉയർത്താൻ നയം ശുപാർശ ചെയ്യുന്നു. യു ജി സി സംവിധാനം പരിഷ്‌കരിച്ച്, ഹയർ എഡ്യൂക്കേഷൻ, ജനറൽ എഡ്യൂക്കേഷൻ എന്നിങ്ങനെ വ്യത്യസ്ത റെഗുലേറ്ററി കമ്മീഷനുകൾ രൂപീകരിക്കും. 6 വയസ്സ് വരെയുള്ള കുട്ടികൾക്ക് പാഠ പുസ്തകങ്ങൾ ഉണ്ടാവില്ല, മറിച്ച് അവരുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഉത്തരവാദിത്വം അക്കൗണ്ടബിലിട്ടി എന്നിവ ഉറപ്പാക്കുന്ന സ്വയംഭരണ അധികാരമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകുന്നതെന്ന് ഡോ ജയപ്രസാദ് വ്യക്തമാക്കി. സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ഡോ മാഗീ ജോസ് കമ്പ്യൂട്ടർ സയൻസ് വകുപ്പ് മേധാവി ബെട്‌സി ചാക്കോ ഫാക്കൽറ്റി അംഗം രശ്മി, അദ്ധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. സംശയങ്ങൾക്ക് ഡോ ജയപ്രസാദ് മറുപടി നൽകി. 121 പേർ ഗൂഗിൾ മീറ്റിലൂടെ വെബ്ബിനാറിൽ പങ്കെടുത്തു. 943 പേർ യൂ ട്യൂബ് ചാനലിലൂടെ വീക്ഷിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP