Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കർഷക കസ്റ്റഡി മരണം: രാഷ്ട്രീയ കിസാൻ മഹാസംഘ് പ്രതിഷേധ സമരം ഇന്നുമുതൽ സംസ്ഥാന വ്യാപകമാക്കും

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ട കുടപ്പനക്കുളത്ത് കർഷകനായ മത്തായിയുടെ കസ്റ്റഡി മരണത്തിനുത്തരവാദികളായ വനപാലകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സ്വതന്ത്ര കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് ആരംഭിച്ചിരിക്കുന്ന കർഷക പ്രതിഷേധ സമരം ഇന്ന് (10ാം തീയതി തിങ്കളാഴ്ച) മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി അഡ്വ.ബിനോയ് തോമസ് എന്നിവർ അറിയിച്ചു.

സംസ്ഥാനത്തെ 36ൽ പരം കർഷക സംഘടനകൾ വിവിധ ജില്ലകളിലായി പ്രതിഷേധ സമരത്തിൽ പങ്കുചേരും.കോവിഡ് 19 ആശങ്കകൾ നിലനിൽക്കുകയും പ്രളയവും ഉരുൾപൊട്ടലും മൂലം ജനജീവിതം സ്തംഭിച്ചിരിക്കുകയുമായതിന്റെ പശ്ചാത്തലത്തിൽ ഇവയ്ക്ക് ശമനം വന്നതിനുശേഷം രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കൺവീനർ ജോയി കണ്ണഞ്ചിറയുടെ നേതൃത്വത്തിൽ കർഷക മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കും.

പ്രതികൂല കാലാവസ്ഥയിലും പ്രളയ ഭീഷണിയിലും കനത്തമഴയിലും ജനജീവിതം പ്രതിസന്ധിയിൽ ആയിരിക്കുമ്പോൾ ഇതിന്റെ മറവിൽ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ രക്ഷിക്കുവാൻ വനം റവന്യൂ കൃഷി വകുപ്പുകൾ സംഘടിതമായി ശ്രമിക്കുന്നത് ശക്തമായി എതിർക്കുമെന്നും സംസ്ഥാന ചെയർമാൻ വി സി സെബാസ്റ്റ്യൻ പറഞ്ഞു.

അനിശ്ചിതകാല നിരാഹാരസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുള്ള സംസ്ഥാനതല പ്രതിഷേധ സമരങ്ങൾക്ക് രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോർഡിനേറ്റർ കെ.വി.ബിജു, സംസ്ഥാന വൈസ് ചെയർമാന്മാരായ വി വി അഗസ്റ്റിൻ, ഡിജോ കാപ്പൻ, പി.റ്റി. ജോൺ, ഫാ.ജോസ് കാവനാടി, അഡ്വ. പി.പി ജോസഫ് മുതലാംതോട് മണി, ജന്നറ്റ് മാത്യു, പ്രൊഫ.ജോസുകുട്ടി ഒഴുകയിൽ, കള്ളിയത്ത് അബ്ദുൾ സത്താർ ഹാജി, ലാലി ഇളപ്പുങ്കൽ, ഔസേപ്പച്ചൻ ചെറുകട, യു.ഫൽഗുണൻ, അഡ്വ.ജോൺ ജോസഫ്, വിളയോടി വേണുഗോപാൽ, സുരേഷ് കുമാർ ഓടാപന്തിയിൽ, ബേബി സഖറിയാസ്, കെ.ജീവാനന്ദൻ, ജോയി നിലമ്പൂർ, ഷബീർ റ്റി.കൊണ്ടോട്ടി, ഗോവിന്ദ ഭട്ട് കാസർഗോഡ്, രാജു സേവ്യർ എന്നിവർ വിവിധ ജില്ലകളിൽ നേതൃത്വം നൽകുമെന്നും സത്യഗ്രഹ സമര പരിപാടികളോടൊപ്പം നിയമ പോരാട്ടത്തിലും കർഷക സംഘടനകൾ സംഘടിച്ചു നീങ്ങുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ബിനോയ് തോമസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP