Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

ഫേസ്‌ബുക്ക് ജീവനക്കാർക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി

ഫേസ്‌ബുക്ക് ജീവനക്കാർക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി

പി പി ചെറിയാൻ

കാലിഫോർണിയ: കാലിഫോർണിയ ആസ്ഥാനമായി പതിനാറു വര്ഷങ്ങള്ക്കു മുൻപ് (ഫെബ്രു 4, 2004) ആഗോളതലത്തിൽ പ്രവർത്തനമാരംഭിച്ച ഫേസ്‌ബുക് കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവനക്കാർക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി . വീട്ടിൽ ഓഫീസ് സൗകര്യങ്ങൾ ഒരുക്കാൻ 1000 ഡോളർ അധികമായി നൽകുമെന്നും ഫേസ്‌ബുക്ക് അധികൃതർ അറിയിച്ചു.

''സർക്കാരിന്റേയും ആരോഗ്യ വിദഗ്ധരുടേയും മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഈ കാര്യങ്ങളെക്കുറിച്ചുള്ള ഓഗസ്റ്റ് ആറിന് നടന്ന ആഭ്യന്തര ചർച്ചകളിൽ നിന്നാണ് ഫേസ്‌ബുക് അധികൃതർ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത് . 2021 ജൂലൈ വരെ സ്വന്തം വീട്ടിൽ നിന്ന് ജോലി തുടരാൻ ഞങ്ങൾ ജീവനക്കാരെ അനുവദിക്കുന്നു,'' ഫേസ്‌ബുക്ക് വക്താവ് വ്യക്തമാക്കി.

Stories you may Like

2021 ജൂൺ വരെ ജീവനക്കാർക്ക് വീടുകളിൽ ഇരുന്ന് ജോലി ചെയ്യാമെന്ന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽഫബെറ്റും അറിയിച്ചിരുന്നു. ജീവനക്കാർക്ക് എത്ര നാൾ വേണമെങ്കിലും വീട്ടിലിരുന്ന ജോലി ചെയ്യാം എന്ന നിലപാടിലാണ് ട്വിറ്റർ.

അതേസമയം വൈറസ് വ്യപനം കുറയുന്നത് പോലെ കുറച്ച് ജീവനക്കാരെ ഉൾപ്പെടുത്തി ഓഫീസുകൾ തുറക്കുമെന്ന് ഫേസ്‌ബുക്ക് അറിയിച്ചിട്ടുണ്ട്. ഗവൺമെന്റ് നിർദ്ദേശങ്ങൾക്കനുസരിച്ചാകും ഓഫീസുകൾ തുറക്കുന്നതെന്നും ഫേസ്‌ബുക്ക് വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP