Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ദുരന്ത കാരണം മുൻകരുതലില്ലായ്മയെന്ന് കുമ്മനം രാജശേഖരൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുൻകരുതലിന്റെയും സുരക്ഷാ നടപടികളുടെയും അഭാവമാണ് ഇപ്പോഴുണ്ടായ ദുരന്തങ്ങളുടെ കാരണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

ഇടുക്കി ജില്ലയിൽ വർധിച്ചുവരുന്ന ക്വാറികൾ ആ പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെയും നിലനില്പിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Stories you may Like

പാറപൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം മൂലം മേൽമണ്ണ് മഴക്കാലത്തു ഇടിഞ്ഞു വീഴുന്നത് ഒരു പതിവ് കാഴ്ചയായി മാറി. പ്രകൃതി വിഭവങ്ങളെ കൊള്ള ചെയ്യുന്നതു മൂലം പശ്ചിമഘട്ടത്തിൽ കാലാവസ്ഥാ വ്യതിയാനവും ദുരന്തങ്ങളും ഇനിയും ശക്തിപ്പെടുമെന്ന് ഗാഡ്ഗിൽ കമ്മറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ ജനവാസകേന്ദ്രവുമായി ക്വറികൾക്കുള്ള ദൂരം 200 മീറ്റർ ആയിരിക്കണമെന്ന ഗ്രീൻ ട്രൈബ്യുണൽ വിധി സർക്കാർ അവഗണിച്ചു. മാത്രമല്ല 50 മീറ്റർ ദൂരമായി വെട്ടിക്കുറക്കുകയും ചെയ്തു. 350 ഇൽ പരം ക്വാറികളാണ് ഇടുക്കി ജില്ലയിൽ ഉള്ളത്.

കവളപ്പാറയിലും പൂത്തുമലയിലും കഴിഞ്ഞവർഷം ഇതേ കാരണത്താൽ ഉണ്ടായ മലയിടിച്ചിലിൽ നൂറോളം പേർമരണപ്പെട്ടു. ഇതിൽനിന്നും പാഠങ്ങളൊന്നും സർക്കാർ പഠിച്ചില്ല.

രാജമലയിൽ താമസിക്കുന്ന ജനങ്ങൾ ഏക ആശ്രയമായി കരുതിയിരുന്ന പാലത്തിന്റെ പണി 3 വർഷമായി നടക്കുകയാണ്. പിന്നോക്ക പ്രദേശങ്ങളിൽ പാലം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. കഴിഞ്ഞ വർഷത്തേക്കാൾ മഴ കൂടുതൽ പെയ്യുമെന്ന് അറിയാവുന്ന ഭരണകൂടം രാജമലയുടെ അടിവാരങ്ങളിൽ താമസിക്കുന്ന പാവപെട്ട തൊഴിലാളി കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടതായിരുന്നു. വില്ലേജു തോറും മഴ മാപിനികൾ സ്ഥാപിക്കണമെന്നും മഴ കൂടുതൽ പെയ്യുന്ന സ്ഥലങ്ങളിൽസുരക്ഷാ നടപടികളും മുൻകരുതലും സ്വീകരിക്കേണ്ടതാണെന്നുമുള്ള കെ എഫ് ആർ ഐ യുടെ നിർദ്ദേശം സർക്കാർ പരിഗണിച്ചില്ല.

കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിന് ആവശ്യമായ ഭൂമി കേരള സർക്കാർ ഏറ്റെടുത്ത് നൽകാത്തതുമൂലം റൺവേ വിപുലമാക്കാനോ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനോ കഴിയുന്നില്ല. സ്ഥലം ലഭിക്കാത്തതുമൂലം തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനവും സ്തംഭിച്ചു. ദുരന്തങ്ങളിൽ നിന്നും പാഠം പഠിച്ചും ജനങ്ങളുടെ താല്പര്യം കണക്കിലെടുത്തും വിമാനത്താവളങ്ങളിൽ വികസന പദ്ധതികൾ നടപ്പാക്കണം.

കരിപ്പൂർ വിമാനത്താവളത്തിലെ ടേബിൾ ടോപ് റൺവേ മൂലമുണ്ടാകുന്ന ദൂർഷ്യ ഫലങ്ങൾ മനസിലാക്കിയതിന്റെ പശ്ചാത്തലത്തിൽ പുതിയ വിമാനത്താവളത്തിനുവേണ്ടി എരുമേലിയിൽ സ്ഥലം കണ്ടെത്തിയതിൽ അപാകതയുണ്ടോ എന്ന് സർക്കാർ പരിശോധിക്കേണ്ടതാണെന്ന് കുമ്മനം രാജശേഖരൻ അഭ്യർത്ഥിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP