Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാലായുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം: മാണി സി കാപ്പൻ

പാലായുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം: മാണി സി കാപ്പൻ

സ്വന്തം ലേഖകൻ

പാലാ: മണ്ഡലത്തിലെ വെള്ളപ്പൊക്ക, മഴക്കെടുതി ബാധിത മേഖലകൾ മാണി സി കാപ്പൻ എം എൽ എ സന്ദർശിച്ചു.

പാലാ നഗരത്തിലെ മൂന്നാനി, കൊച്ചിപ്പൊടി, കുരിശുപള്ളിക്കവല, കൊട്ടാരമറ്റം, പന്ത്രണ്ടാം മൈൽ, അരുണാപുരം മേഖലകളിലും മഴക്കെടുതി നേരിടുന്ന മേഖലകളിലും ആണ് എം എൽ എ സന്ദർശനം നടത്തിയത്.

പാലായുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെയാണ് നേരിടുന്നതെന്ന് മാണി സി കാപ്പൻ പറഞ്ഞു. മഴക്കെടുതി- വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിരുന്നനാൽ മഴക്കാലപൂർവ്വ ശുചീകരണവും തോടുകളിലെയും മറ്റും മാലിന്യവും വിവിധ സ്ഥലങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്തിരുന്നു. ഇതുമൂലം വിവിധ സ്ഥലങ്ങളിൽ മഴക്കാലത്തുണ്ടാകാറുള്ള വെള്ളക്കെട്ടും അതുവഴിയുണ്ടാകുന്ന വെള്ളപ്പൊക്കവും തടയാനായിട്ടുണ്ട്. സർക്കാരിന്റെ കരുതലും ജനങ്ങളുടെ ജാഗ്രതയും ദുരിതത്തിന്റെ വ്യാപ്തി കുറയ്ക്കാനായെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.

താഴ്ന്ന പ്രദേശത്തു താമസിക്കുന്നവർക്കു നേരത്തെ മുന്നറിയിപ്പ് നൽകാനും ആവശ്യമായവരെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കും മാറ്റാനും നേരത്തെ തന്നെ സൗകര്യം ഒരുക്കിയിരുന്നുവെന്നും എം എൽ എ ചൂണ്ടിക്കാട്ടി.

താലൂക്ക്- വില്ലേജ് ഓഫീസുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊലീസ്, ഫയർഫോഴ്‌സ് തുടങ്ങിയ വിഭാഗങ്ങളും അവസരോചിതവും ക്യത്യവുമായി പ്രവർത്തനം ഏകോപിപ്പിരുന്നുവെന്നും എം എൽ എ പറഞ്ഞു. ദുരിതബാധിതർക്കു സഹായങ്ങൾ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു. ജെറി തുമ്പമറ്റം, എബി ജെ ജോസ്, തങ്കച്ചൻ മുളകുന്നം തുടങ്ങിയവരും എം എൽ എയോടൊപ്പം ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP