Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാമക്ഷേത്ര കർസേവകരെ ആദരിച്ചു

രാമക്ഷേത്ര കർസേവകരെ ആദരിച്ചു

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണവും ആയി ബന്ധപ്പെട്ട 1990, 92 ലും നടന്ന കർസേവയിൽ പങ്കെടുത്ത കർസേവകരെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര നടയിൽ വച്ച് ആദരിച്ചു. കർസേവയിൽ പങ്കെടുത്ത് ക്രൂരമായ പൊലീസ് മർദ്ദനത്തിന് ഇരയായ വരെ രാമക്ഷേത്ര നിർമ്മാണത്തിന് ശിലാന്യാസം നടക്കുന്ന മുഹൂർത്തത്തിലാണ് ആരതി ഉഴിഞ്ഞ്, പുഷ്പങ്ങൾ അർപ്പിച്ച് കർസേവകരെ ആദരിച്ചത്.

ശിലാന്യാസം നടക്കുന്ന അതെ സമയം നെയ്യാറ്റിൻകരയിൽ മധുരപലഹാരങ്ങൾ വിതരണംചെയ്തു ആഹ്ലാദം പങ്കുവെച്ചു. കർസേവ യിൽ പങ്കെടുത്ത ഫെക്‌റ്റൊ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ ജയകുമാർ, ആർഎസ്എസ് മുൻ കാര്യവാഹ് കെ.എസ് പ്രദീപ്, എസ്. രാമചന്ദ്രൻ, വിശ്വഹിന്ദു പരിഷത്ത് ജില്ലാ ജനറൽ സെക്രട്ടറി സനൽകുമാർ,ദേവസ്വം എംപ്ലോയീസ് സംഘ് സെക്രട്ടറി കെ.എസ് ഗോപകുമാർ എന്നിവരെയാണ് ആദരിച്ചത്. കർസേവകരെ സ്വീകരിക്കുന്ന ചടങ്ങിൽ മഞ്ചത്തല സുരേഷ്, കൂട്ടപ്പന മഹേഷ്, അരങ്ങുകൾ സന്തോഷ്, ആലംപൊറ്റ ശ്രീകുമാർ, ചന്ദ്രകിരൺ, രാമേശ്വരം ഹരി, തിരുമംഗലം സന്തോഷ്, സൂരജ്, രാജി കൃഷ്ണ, സി.പി ശശി തുടങ്ങിയവർ നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP