Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരിമണൽ കടത്ത് സി പി എം അവകാശവാദം പച്ചക്കള്ളമെന്ന് തെളിഞ്ഞു: ബിജെപി

സ്വന്തം ലേഖകൻ

കരിമണൽ ഖനനം നടത്തിയത് തോട്ടപ്പള്ളി പൊഴിമുറിക്കാനാണെന്ന സി പി എം വാദം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു . ഹൈക്കോടതി ഉത്തരവുകളും കോവിഡ് മാനദണ്ഡങ്ങളും പരസ്യമായി ലംഖിച്ചു കൊണ്ട് വീണ്ടും നൂറുകണക്കിന് തൊഴിലാളികളെയും പൊലീസിനെയും അണിനിരത്തി കരിമണൽ കടത്തുന്നത് നഗ്‌നമായ നിയമലംഘനമാണ് തൊട്ടപ്പള്ളിയിലെ പൊഴി പൂർണമായി മുറിക്കാൻ മണിക്കൂറുകൾ മതിയെന്നിരിക്കെ കരിമണൽ കടത്താനായി ദിവസങ്ങളോളം പൊഴിമുറിക്കാൻ വൈകിപ്പിക്കുകയാണ് പൊഴിമുറിക്കൽ വൈകിപ്പിക്കുകയാണ് .പൊഴിമുറിക്കൽ വൈകുന്നത് കാരണം ഇപ്പോൾ തന്നെ കുട്ടനാട്ടിൽ വെള്ളപ്പൊക്കകെടുതികൾ ഉണ്ടായിരിക്കുന്നു .തോട്ടപ്പള്ളി സ്പിൽവേയിലെ ചെളി നീക്കം ചെയ്യാൻ ഒരുനടപടിയും സ്വീകരിക്കാതെയും പൊഴിമുറിക്കൽ വൈകിപ്പിച്ചും കരിമണൽ കടത്തി തീരദേശത്തെയും കുട്ടനാട്ടിലെയും ജനങ്ങളെ ഒരുപോലെ ദുരിതത്തിലാക്കുന്ന സർക്കാർ ജനവഞ്ചനയുടെ പര്യായമായി മാറിയിരിക്കുന്നു എന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP