Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'മാത്യു ആൻഡ് സൺസ് ഡെവലപ്പേഴ്സും മൈ ലുക്ക് മേക്കപ്പ് സ്റ്റുഡിയോയും '' അര കൈ താങ്ങ് ''രണ്ടാം ഘട്ട സോഷ്യൽ കാമ്പയിൻ പത്തനംതിട്ടയിൽ ആരംഭിച്ചു

'മാത്യു ആൻഡ് സൺസ് ഡെവലപ്പേഴ്സും മൈ ലുക്ക് മേക്കപ്പ് സ്റ്റുഡിയോയും '' അര കൈ താങ്ങ് ''രണ്ടാം ഘട്ട സോഷ്യൽ കാമ്പയിൻ പത്തനംതിട്ടയിൽ ആരംഭിച്ചു

സ്വന്തം ലേഖകൻ

പത്തനംതിട്ട: ജില്ലയിലെ ഏക ഹരിത, ബജറ്റ് ഭവന നിർമ്മാതാക്കളായ മാത്യു ആൻഡ് സൺസ്, മൈ ലുക്ക് മേക്കപ്പ് സ്റ്റുഡിയോയുമായി സഹകരിച്ച് അര കൈ താങ്ങ് എന്ന കാമ്പയിൻ ആരംഭിച്ചു. പത്തനംതിട്ടയിൽ നടന്ന ചടങ്ങിൽ ജില്ലാ മുനിസിപ്പൽ ചെയർപേഴ്‌സൺ ശ്രീമതി റോസെലിൻ സന്തോഷ്, മാത്യു ആൻഡ് സൺസ് ഡെവലപ്പേഴ്സ് ഓപ്പറേഷൻസ് ഹെഡ് സുനിൽ കൊരട്ടിക്കൽ, മൈ ലുക്ക് മേക്കപ്പ് സ്റ്റുഡിയോ എന്നിവർ ചേർന്നാണ് പരിപാടിക്കു തുടക്കം കുറിച്ചത്.കോവിഡ് മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ആളുകൾക്ക് പിന്തുണ നൽകുക എന്നതാണ് 'അര കൈ താങ്ങ്' കാമ്പയിന്റെ ലക്ഷ്യം. കോവിഡ് ലോക്ക് ഡൗൺ കാലയളവിൽ പത്തനംതിട്ടയിലെ ആളുകൾക്കായി ആരംഭിച്ച ഒരു സാമൂഹിക പിന്തുണാ സംവിധാനമാണിത്.

മാത്യു ആൻഡ് സൺസിനും മൈ ലുക്കിനും സാമൂഹിക ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ഒരു സമർപ്പിത ടീം നിലവിൽ ഉണ്ട്. പ്രോഗ്രാമിന്റെ ഭാഗമായി, ഓരോ കുടുംബത്തിന്റെയും ആവശ്യമനുസരിച്ച് ടീം അവശ്യ ഭക്ഷണ പാക്കറ്റുകളും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചു നൽകുന്നു. പ്രാദേശിക പഞ്ചായത്ത്, മുനിസിപ്പൽ പ്രതിനിധികളുമായി ചേർന്നാണ് അടിയന്തിര സഹായം ആവശ്യമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നത്. ഗുണഭോക്താക്കളുടെ പേരുവിവരങ്ങൾ പുറത്തുവിടാതെ സൂക്ഷിക്കുകയും ചെയ്യും.

''നിലവിൽ പത്തരംതിട്ടയിൽ നിരവധി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലെ ലോക്ക് ഡൗൺ കാരണം ധാരാളം കുടുംബങ്ങൾ ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ആളുകൾക്ക് പിന്തുണ നൽകേണ്ടത് അത്യാവശ്യമാണ്.ഈ സാഹചര്യത്തിൽ ഇത്തരം ആളുകൾ സഹായഹസ്തവുമായി മുന്നോട്ട് വരുന്നതിൽ വളരെ സന്തോഷമുണ്ടെന്നു' പരിപാടിക്കു തുടക്കം കുറിച്ചുകൊണ്ട് പത്തനംതിട്ട മുനിസിപ്പൽ ചെയർപേഴ്‌സൺ റോസെലിൻ സന്തോഷ് പറഞ്ഞു. ഈ കോവിഡ് സമയത്ത് പത്തനംതിട്ട മുനിസിപ്പൽ കോർപ്പറേഷൻ ഈ പ്രദേശത്തെ ജനങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ട്, എന്നിരുന്നാലും ഇത്തരം സംഘടനകൾ ആളുകൾക്ക് പിന്തുണ നൽകുന്നതു ഞങ്ങളുടെ ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും റോസെലിൻ സന്തോഷ് പറഞ്ഞു.

''ഈ മഹാമാരിയുടെ സമയത്ത് പത്തനംതിട്ടയിലെ ആളുകളുമായി ഞങ്ങൾ വളരെ അടുത്ത് പ്രവർത്തിക്കുന്നുണ്ട്. ഒരു സാമൂഹ്യ പിന്തുണാ സംവിധാനമെന്ന നിലയിൽ 2020 ജൂലൈ മാസത്തിൽ ഞങ്ങൾ ആരംഭിച്ച ഒരു കാമ്പെയ്‌നാണ് 'അര കൈ താങ്ങ്'. തുടക്കത്തിൽ ഇത് ഒരു ഓൺലൈൻ, ഫേസ്‌ബുക്ക് കാമ്പയ്ൻ ആയിരുന്നു; അവിടെ ഞങ്ങളുടെ പിന്തുണ ആവശ്യമുള്ള നിരവധി ആളുകളിലേക്ക് എത്തിച്ചേരാൻ ഞങ്ങൾക്ക് കഴിഞ്ഞു. കാമ്പയ്‌ന്റെ വിജയവും സമയത്തിന്റെ ആവശ്യകതയും കണക്കിലെടുത്ത്, ഇന്ന് ഞങ്ങൾ ഈ മേഖലയിലെ രണ്ടാം ഘട്ട കാമ്പെയ്ൻ ആരംഭിച്ചുവെന്ന് മാത്യു ആൻഡ് സൺസ് ഡെവലപ്പേഴ്സ് സിഇഒ അനിൽ മാത്യൂസ് പറഞ്ഞു. പത്തനംതിട്ടയിലെയും സമീപ പ്രദേശങ്ങളായ വെട്ടിപുരം, മൈലാപ്ര, കടമ്മനിട്ട എന്നിവിടങ്ങളിലേക്കും എത്തിച്ചേരാൻ ഈ കാമ്പയ്ൻ ഞങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP