Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹായധനം കൈമാറി

സഹായധനം കൈമാറി

സ്വന്തം ലേഖകൻ

ശൂരനാട്: മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ നേതൃത്വത്തിൽ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച സഹായധനം കോവൂർ കുഞ്ഞുമോൻ എം എൽ എ കാരാളിമുക്കിൽ സോറിയാസിസ് ബാധിച്ച ചെറുക്കാരന്റെ ദുരന്ഥ പൊതു സമൂഹത്തിലും നവ മാധ്യങ്ങളിലും ഉയർത്തി കൊണ്ട് വന്ന ജീവകാരുണ്യ പ്രവർത്തകൻ അറഫാ ഷാനവാസിനും ചക്കുവള്ളി പ്രവാസി കൂട്ടായ്മ പ്രസിഡന്റ് അൻസർ സലീമിനും കൈമാറി.

സോറിയാസിസ് ബാധിച്ചു ശരീരമാസകലം പൊട്ടിയൊലിച്ചു നിർധനയുവാവിന്റെ ദുരിതാവസ്ഥ നവമാധ്യമങ്ങളിൽ വീഡിയോ വിവിധ പേജുകളിൽ പതിനായിരക്കണക്കിന് ആളുകൾ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു.ഇത് കണ്ട നിരവധി സുമനസുകൾ ചെറുപ്പക്കാരന്റെ അച്ഛന്റെ പേരിൽ ശാസ്താംകോട്ട എസ് ബി ഐ ശാഖാ അകൗണ്ടിലേയ്ക്ക് സഹായം എത്തിക്കുകയും ചെയ്യുന്നു. എറണാകുളം ഹോസ്പിറ്റലിൽ ചികിത്സ തുടരുകയാണ് യുവാവിപ്പോൾ.

ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ അംഗങ്ങളിൽ നിന്നും സ്വരൂപിച്ച സഹായധനം കോവൂർ കുഞ്ഞുമോൻ എം എൽ എ അറഫാ ഷാനവാസിനും അൻസർ സലീം ചരുവിളയ്ക്കും കൈമാറി.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.എം.സുൽഫിഖാൻ റാവുത്തർ, അർത്തിയിൽ അൻസാരി, നിസാമുദ്ദീൻ, റിസാദ് ഷോളയാർ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP