Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനഃസംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്നതിനും ബലിപ്പെരുന്നാൾ ആഘോഷങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അഡ്വക്കറ്റ് ബി.എ. അബ്ദുൽ മുത്തലിബ്

മനഃസംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്നതിനും ബലിപ്പെരുന്നാൾ ആഘോഷങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അഡ്വക്കറ്റ് ബി.എ. അബ്ദുൽ മുത്തലിബ്

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് മഹാമാരിയുടെ കാലത്തെ മനഃസംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്നതിനും ബലിപ്പെരുന്നാൾ ആഘോഷങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ബി.എ. അബ്ദുൽ മുത്തലിബ് അഭിപ്രായപ്പെട്ടു.

ജമാഅത്തെ ഇസ്ലാമി എറണാകുളം ജില്ലാ സമിതി ബലി പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച 'സൗഹൃദം പൂക്കുന്ന ഈദ് - ഓൺലൈൻ സംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് ജാതി മത വർഗ്ഗ വ്യത്യാസമില്ലാതെ ഒത്തൊരുമയോടെ പ്രവർത്തിച്ചവരാണ് മലയാളികൾ . ഈ സഹകരണ മനോഭാവം തുടർന്നും നിലനിർത്താൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മനുഷ്യൻ ഇന്നനുഭവിക്കുന്ന ഇന്ന് പ്രതിസന്ധികളേക്കാൾ കഠിനമായ പരീക്ഷണങ്ങൾ ഏറ്റുവാങ്ങിയ ജീവിതമായിരുന്നു ഇബ്രാഹിം നബിയുടേതെന്ന് ഈദ് സന്ദേശം നൽകിയ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് അഭിപ്രായപ്പെട്ടു. സ്വന്തമായതെല്ലാം ദൈവ മാർഗത്തിൽ ബലി നൽകാൻ തയ്യാറായ അദ്ദേഹത്തിന്റെ ജീവിത പാഠങ്ങൾ ഉൾക്കൊള്ളാൻ വിശ്വാസികൾ തയ്യാറാകണം. പ്രയാസമനുഭവിക്കുന്ന ജനതയെ ചേർത്തു പിടിക്കാൻ ഇത് പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു.

സംഗമത്തിൽ ജമാഅത്തെ ഇസ്ലാമി എറണാകുളം ജില്ലാ പ്രസിഡന്റ് എം.കെ.അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. മുൻ എംപി കെ. പി. ധനപാലൻ, കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, പ്രശസ്ത ബാല സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം, ദേശീയ ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപകാംഗം എൻ. വിനോദ് ചന്ദ്ര മേനോൻ എടത്തല ശാന്തിഗിരി ആശ്രമം ഡയറക്ടർ ഫാദർ ബിനു സാമുവൽ, ഹൈന്ദവ സേവാശ്രമം മഠാധിപതി സ്വാമി പുരന്ദരാനന്ദ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നിർവ്വാഹക സമിതിയംഗം അബ്ദുസ്സലാം മൗലവി ഓണമ്പിള്ളി, കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി, എം ഇ എസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ ടി.എം. സക്കീർ ഹുസൈൻ, വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, മൂസാൻ (ലണ്ടൻ), അഡ്വ. ചാർലി പോൾ, ടി.ബി. ഹാഷിം തുടങ്ങിയവർ സംസാരിച്ചു.

ജമാഅത്തെ ഇസ്ലാമി എറണാകുളം ജില്ലാ സെക്രട്ടറി കെ.കെ.സലിം സ്വാഗതവും പബ്ലിക് റിലേഷൻസ് സെക്രട്ടറി കെ.കെ. ബഷീർ നന്ദിയും പറഞ്ഞു. സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ഓൺലൈൻ സംഗമത്തിൽ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP