Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിബിആർ1000ആർആർ-ആർ ഫയർബ്ലേഡിന്റെയും ഫയർബ്ലേഡ് എസ്‌പിയുടെയും ബുക്കിങ് ആരംഭിച്ച് ഹോണ്ട

സ്വന്തം ലേഖകൻ

കൊച്ചി: മോട്ടോർ റേസിങ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ പുതിയ രണ്ടു സ്പോർട്ട്സ് ബ്രാൻഡ് വേരിയന്റുകളായ സിബിആർ1000ആർആർ-ആർ ഫയർബ്ലേഡ്, ഫയർബേഡ് എസ്‌പി എന്നിവയുടെ ഇന്ത്യയിലെ ബുക്കിങ് ആരംഭിച്ചു. രണ്ടു മോഡലുകളും പൂർണമായും ഇന്ത്യയിൽ നിർമ്മിച്ചതാണ്.

ദീർഘ ദൂര സർക്യൂട്ട് റൈഡിങിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഹോണ്ട റേസിങ് കോർപറേഷന്റെ പങ്കാളിത്തത്തോടെ നിർമ്മിച്ച സിബിആർ1000ആർആർ-ആർ ഫയർബ്ലേഡും ഫയർബ്ലേഡ്-എസ്‌പിയും 2019ൽ മിലാനിൽ ഇഐസിഎംഎയിലാണ് അവതരിപ്പിച്ചത്.

ആർസി213വി-എസ് 'സ്ട്രീറ്റ്-ലീഗൽ മോട്ടോ ജിപി' എഞ്ചിനാണ് രണ്ടു മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. മികച്ച പ്രകടനത്തിനും അനായാസം കൈകാര്യം ചെയ്യുന്നതിനുമായി ഏറോഡൈനാമിക്സ് രൂപകൽപ്പനയാണ് ഫയർബ്ലേഡ് സ്വീകരിച്ചിരിക്കുന്നത്. സ്മാർട്ട് ഇലക്ട്രോണിക് കൺട്രോൾ സസ്പെൻഷൻ, രണ്ടു തലത്തിലെ എബിഎസോടു കൂടിയ 330എംഎം ഡിസ്‌ക്കുകളുടെ ബ്രെംബോസ്‌റ്റൈൽമ ബ്രേക്ക് കാലിപ്പറുകൾ തുടങ്ങിയ സവിശേഷതകളുമുണ്ട്.

ഹോണ്ടയുടെ ആഗോള ലൈനപ്പിൽ നിന്നുള്ള ഏറ്റവും മികച്ച രണ്ടു മോഡലുകൾ അവതരിപ്പിക്കുന്നതോടെ റേസിങ് ഡിഎൻഎ ഇന്ത്യയിലേക്ക് എത്തിക്കുകയാണെന്നും മികച്ച ഹാൻഡിലിങ്, ബാലൻസ്, റൈഡിങ് ആസ്വാദനം എന്നിവയിൽ മുന്നിൽ നിൽക്കുന്നു ഫയർബ്ലേഡെന്നും, ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത പറഞ്ഞു.

ഹോണ്ടയുടെ ശക്തമായ ആർസി213വി-എസ് മോട്ടോജിപി മെഷീനിലാണ് ഫയർബ്ലേഡ് ഒരുക്കിയിരിക്കുന്നതെന്നും മൽസരിക്കാനായി ജനിച്ച മോട്ടോർസൈക്കിൾ ട്രാക്ക് കേന്ദ്രീകരിച്ചുള്ള പ്രകടനത്തിൽ കൂടുതൽ കരുത്ത് പകർന്ന് റൈഡർമാർക്ക് പുതിയൊരു അനുഭവ തലം പകരുമെന്നും ഇന്ത്യയിൽ ഹോണ്ട ബിഗ്വിങിൽ ബുക്കിങ് ആരംഭിച്ചുവെന്നും ഓഗസ്റ്റ് അവസാനത്തോടെ ഡെലിവറി ആരംഭിക്കുമെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യാദ്വീന്ദർ സിങ് ഗുലേരിയ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP