Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

എസ്‌ബിഐ കാർഡും ഐആർസിടിസി ചേർന്ന് ഐആർസിടിസി എസ്‌ബിഐ കാർഡ് പുറത്തിറക്കി

എസ്‌ബിഐ കാർഡും ഐആർസിടിസി ചേർന്ന് ഐആർസിടിസി എസ്‌ബിഐ കാർഡ് പുറത്തിറക്കി

സ്വന്തം ലേഖകൻ

കൊച്ചി: എസ്‌ബിഐ കാർഡും ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡും (ഐആർസിടിസി) ചേർന്ന് റൂപേ പ്ലാറ്റ്ഫോമിൽ ഐആർസിടിസി എസ്‌ബിഐ കാർഡ് പുറത്തിറക്കി.

പതിവായി ട്രെയിൻ യാത്ര ചെയ്യുന്നവർക്ക് പരമാവധി നേട്ടം നൽക്കുന്ന രീതിയിലാണ് കാർഡ് പുറത്തിറക്കിയിട്ടുള്ളത്. പുറമേ ഭക്ഷണം, വിനോദം, ചില്ലറവാങ്ങലുകൾ തുടങ്ങിയ ചെലവഴിക്കലുകൾക്കു മികച്ച കിഴിവു ലഭിക്കുന്നതിനൊപ്പം ഫീസ് ഇളവുകളും ലഭിക്കും. എസി ടിക്കറ്റുകൾക്ക് ഈ കാർഡ് ഉടമകൾക്ക് 10 ശതമാനംവരെ കാഷ് ബാക്ക് ലഭിക്കും. കാർഡ് സജീവമാക്കുമ്പോൾ 350 റിവാർഡ് പോയിന്റും തുടർന്ന് ഐആർസിടിസ് വെബ്സൈറ്റ് വഴിയുള്ള ഇടപാടുകൾക്ക് ഒരു ശതമാനം ട്രാൻസാക്ഷൻ ഫീസ് ഇളവും കിട്ടും. ഐആർസിടിസി സൈറ്റിൽ കയറി റിവാർഡ് പോയിന്റ് റിഡീം ചെയ്ത് സൗജന്യ ടിക്കറ്റുകൾ നേടാം.

ഇന്ധനം അടിക്കുമ്പോൾ സർച്ചാർജിൽ ഒരു ശതമാനം ഇളവു കിട്ടും. ബിഗ് ബാസ്‌കറ്റ്, ഒഎക്സ്എക്സ്വൈ, ഫുഡ്ട്രാവൽ, അജിയോ തുടങ്ങിയ നിരവധി ഇ- കൊമേഴ്സ് സൈറ്റുകളിൽ ഡിസ്‌കൗണ്ടും ലഭ്യമാണ്. മെഡ്ലൈഫിൽനിന്നുള്ള മരുന്നുകൾക്ക് 20 ശതമാനവും ഫിറ്റേണിറ്റിയിൽ 25 ശതമാനവും ഡിസ്‌കൗണ്ട് റൂപേ കാർഡ് ലഭ്യമാക്കിയിട്ടുണ്ട്.

''സ്ഥിരം യാത്ര ചെയ്യുന്ന ഇന്ത്യയിലെ വലിയൊരു വിഭാഗം ട്രെയിൻ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള കാഷ് രഹിത സംവിധാനം കൊണ്ടുവരുന്നതിന്റെ എസ്‌ബിഐ കാർഡിന്റെ പ്രതിബദ്ധതയാണ് ഐആർസിടിസി എസ്‌ബിഐ കാർഡ്. റൂപേ നെറ്റ് വർക്കിലെ ഈ കാർഡ് യാത്രാക്കർക്ക് സുരക്ഷിതത്വവും മൂല്യവർധനയും ലഭ്യമാക്കുന്നു,'' എസ്‌ബിഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു.

''ഇന്ത്യയിലെ റിസർവ്ഡ് ട്രെയിൻ ടിക്കറ്റ് ബുക്കിങ് ബിസിനസിന്റെ 72 ശതമാനത്തോളം കൈവശം വയ്ക്കുന്ന ഐആർസിടിസി രാജ്യത്തെ ഏറ്റവും വലിയ ട്രാവൽ പോർട്ടുകളിൽ ഒന്നാണ്. പതിവ് യാത്രക്കാരുടെ ട്രെയിൻ ബുക്കിങ് എളുപ്പവും ലളിതമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യം പൂർത്തീകരിക്കുവാൻ എസ്‌ബിഐ കാർഡുമായുള്ള സഹകരണം സഹായിക്കും. മാത്രവുമല്ല ഇടപാടുകാരുടെ എണ്ണവും വർധിക്കുമെന്നു ഞങ്ങൽ പ്രതീക്ഷിക്കുന്നു'', ഐആർസിടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം. പി. മാൾ അഭിപ്രായപ്പെട്ടു.

ഐആർസിടിസി എസ്‌ബിഐ കാർഡ് വഴി റൂപേ ഇടപാടുകാർക്ക് യാത്ര, മറ്റ് വാങ്ങലുകൾ തുടങ്ങിയവയിൽ നേട്ടം നൽകുകയും പുതിയ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുമെന്ന് തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ ദിലീപ് അസ്ബ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP