Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ സൂമിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നു; ബാംഗ്ലൂരിൽ പുതിയ സെന്റർ

ഇന്ത്യയിൽ സൂമിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നു; ബാംഗ്ലൂരിൽ പുതിയ സെന്റർ

സ്വന്തം ലേഖകൻ

കൊച്ചി: സൂം വീഡിയോ കമ്മ്യൂണിക്കേഷൻസ് ഇന്ത്യയിൽ പ്രവത്തനം വിപൂലികരിക്കുന്നു. ഇതിന്റെ ഭാഗമായി ബാംഗ്ലുരിൽ പുതിയ ടെക്നോളജി സെന്റർ തുറക്കും. രാജ്യത്ത് സൂമിന്റെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെ തുടക്കമാണിത്. നിലവിൽ മുംബൈയിലും ഹൈദരാബാദിലുമായി രണ്ട് ഡാറ്റ സെന്ററുകളാണ് ഇന്ത്യയിൽ സൂമിനുള്ളത്. മുംബൈയിൽ നിലവിലുള്ള ഓഫീസ് മൂന്നിരട്ടി വലിപ്പത്തിലാക്കാനും തീരുമാനമായി. പുതിയ സെന്റർ ആരംഭിക്കുന്നതോടെ നിരവധി ജോലി സാധ്യതകളും സൂം വാഗ്ദാനം ചെയ്യുന്നു. ഇവിടേക്കായി അടുത്ത കുറച്ചു വർഷങ്ങളിൽ മികച്ച ഉദ്യോഗാർത്ഥികളെ നിയമിക്കും.

ഇന്ത്യയിൽ നിന്ന് കൂടുതൽ ഉപയോക്താക്കൾ സൂം ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 2020 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ പുതിയ ഉപഭോക്താക്കളിലൂടെ ഗണ്യമായ വളർച്ചയാണ് സൂമിന് ഇന്ത്യയിൽ ലഭിച്ചത്. കോവിഡ് മഹാവ്യാധിയുടെ കാലത്തു ഇന്ത്യയിലെ 2300ൽ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സൗജന്യമായാണ് സൂമിന്റെ സേവനം നൽകുന്നത്.

ഡെവലെപ്മെന്റ് ആൻഡ് ഓപറേഷൻസ് എഞ്ചിനീയർമാർ, ഐ.ടി, സെക്യൂരിറ്റി, ബിസിനസ്സ് പ്രവർത്തനങ്ങൾ എന്നീ മേഖകളിലെക്കാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കോവിഡ് ഭീതി കഴിയുന്നത് വരെ ജീവനക്കാർക്ക് വീടുകളിൽ നിന്ന് തന്നെ ജോലിചെയ്യാം. വരും വർഷങ്ങളിൽ ടെക്നോളജി സെന്ററിലേക്ക് ഇന്ത്യയിലെ എഞ്ചിനീയറിങ് വിദഗ്ദ്ധരിൽ നിന്നും കൂടുതൽ ജോലിക്കാരെ നിയമിക്കും. പ്രാദേശികരായവർക്കും മികച്ച അവസസരങ്ങൾ ലഭിക്കും. ഇത് ഇന്ത്യയിൽ സൂമിന്റെ വളർച്ചക്ക് പ്രധാന പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ. സൂമിലെ ഒഴിവുള്ള ചുമതലകളും തൊഴിലവസരങ്ങളും അറിയാൻ വെബ്സൈറ്റ് https://zoom.com/careers സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP