Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാഠഭാഗങ്ങൾ എളുപ്പത്തിൽ പഠിക്കുവാൻ ദൃശ്യ ശ്രവ്യ ആവിഷ്‌കാരവുമായി സംഗീത സംവിധായകൻ ഒ.കെ.രവിശങ്കർ

പാഠഭാഗങ്ങൾ എളുപ്പത്തിൽ പഠിക്കുവാൻ ദൃശ്യ ശ്രവ്യ ആവിഷ്‌കാരവുമായി സംഗീത സംവിധായകൻ ഒ.കെ.രവിശങ്കർ

സ്വന്തം ലേഖകൻ

മാറിയ വിദ്യാഭ്യാസ സാഹചര്യത്തിൽ കുട്ടികൾക്ക് പാഠഭാഗങ്ങളിൽ ഉള്ള പദ്യ ഭാഗങ്ങൾ പഠിക്കാനും അതിലെ ആശയങ്ങളും മറ്റും എളുപ്പത്തിൽ മനസിലാക്കാനും ഏറെ സഹായകമാകുന്ന രീതിയിൽ പുതിയ ദൃശ്യ ശ്രവ്യ ആവിഷ്‌കാരവുമായി വരികയാണ് സംഗീതസംവിധായകൻ ഒ.കെ.രവിശങ്കർ. പഠിപ്പിക്കുന്ന അദ്ധ്യാപകനോടൊപ്പം കവിപരിചയവുമായി കൈതപ്രം ദാമോദരൻ നമ്പൂതിരിയും ഉണ്ട്.

പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ആലാപനത്തിന് വരികൾക്കൊപ്പം നൃത്തത്തിന്റെ ചാരുത.....ഒരിക്കലെങ്കിലും കണ്ടാൽ എന്നും മനസ്സിൽ തങ്ങിനിൽക്കുന്ന രീതിയിൽ പഠിക്കാനും ആസ്വദിക്കാനും സഹായകമാകുന്ന രീതിയിലാണ് ഓരോ ഭാഗങ്ങളും തയ്യാറാക്കിയിരിക്കുന്നത്. ചെറുശ്ശേരിയുടെ കൃഷ്ണഗാഥയും കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയും എഴുത്തച്ഛന്റെ ലക്ഷ്മണോപദേശവും രാമപുരത്തു വാരിയരുടെ വഞ്ചിപ്പാട്ടും സിപ്പി പള്ളിപ്പുറത്തിന്റെ കുട്ടിപ്പട്ടവുമെല്ലാം തയ്യാറായിക്കഴിഞ്ഞു. എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷൻസിനു വേണ്ടി ഒ കെ രവിശങ്കറിന്റെ സംഗീത - ആലാപനത്തിൽ അപർണ, അർച്ചന, ശ്രുതി തുടങ്ങിയ നൃത്ത അദ്ധ്യാപകരാണ് ചുവടുവയ്ക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP