Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ A+ വാങ്ങിയവർക്ക് കോൺഗ്രസ്സിന്റെ ആദരം

എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ A+ വാങ്ങിയവർക്ക് കോൺഗ്രസ്സിന്റെ ആദരം

സ്വന്തം ലേഖകൻ

മുക്കാട്ടുകരയിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ A+ വാങ്ങിയ വെങ്കിടേഷ് ശശികുമാർ, ആഞ്ജനേയൻ ബിജു, അലൻ ജോർജ്ജ്, അമൃത സുനിൽ, വിസ്മയ വിനോദ്കുമാർ, അർച്ചന പൂശ്ശേരി, നിവേദിത.ജെ.മഞ്ഞിയിൽ എന്നിവരുടെ വീടുകളിൽ ചെന്ന് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. മുൻ മേയറും, ഡി.സി.സി. വൈസ് പ്രസിഡണ്ടുമായ ഐ.പി.പോൾ ഉദ്ഘാടനം നിർവഹിച്ചു.

യൂത്ത് കോൺഗ്രസ്സ് തൃശൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.എസ്.ബാബു, താണിക്കൽ വിൻസന്റ് എന്നിവർ മുഖ്യാതിഥികളായിരുന്നു. സി.ജി.സുബ്രമഹ്ണ്യൻ, പി.എ.ജോസഫ്, ഇ.എസ്.മാധവൻ, ചന്ദ്രൻ കോച്ചാട്ടിൽ, നിധിൻ ജോസ് എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP