Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിപിഎമ്മിന്റെ പിതൃത്വം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടേത്: അഡ്വ. എസ്.സുരേഷ്

സിപിഎമ്മിന്റെ പിതൃത്വം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടേത്: അഡ്വ. എസ്.സുരേഷ്

സ്വന്തം ലേഖകൻ

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യജമാനത്വവും പിതൃത്വവും സ്വീകരിച്ച കുഞ്ഞാണ് കേരളത്തിലെ സിപിഎം എന്ന് ബിജെപി. സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്.

ചൈനയാണ് സിപിഎമ്മിന്റെ പിതാവും പിതാമഹരും എന്ന് 1962 ൽ ഇ.എം.എസിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. അതുകൊണ്ടു തന്നെ അതിർത്തിയിൽ മരണപ്പെട്ടവർക്ക് സിപിഎം എആ യിൽ ആദരാഞ്ജലി അർപ്പിച്ചപ്പോൾ അത് ചൈനീസ് ഭടന്മാർക്കാണ് എന്ന് ജനം സംശയിക്കുന്നത് ന്യായവുമാണ്.

ഇന്ത്യ - ചൈന അതിർത്തിയിൽ വെടിക്കോപ്പുകളില്ലാതെ സൈന്യത്തെ അയച്ചു എന്ന് പറയുന്ന രാഹുൽ ഗാന്ധി ആരാണ് അതിനു കാരണക്കാർ എന്ന് പഠിക്കണം.കോൺഗ്രസ്സ് ഭരണകാലത്ത് ഉണ്ടാക്കിയ കരാർ ആണ് ഇതിനു കാരണം. ചൈനയുടെ ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗത്വത്തിനായി അവരെ പ്രശംസിച്ചതും അവർക്കുവേണ്ടി വോട്ടു ചെയ്തതും തന്റെ മുതുമുത്തച്ഛനായ നെഹ്രുവാണെന്നതും രാഹുൽ മറന്നു കൂടാ. ചൈന ഇന്ത്യയുടെ ഭൂമി കയ്യേറിയതെല്ലാം കോൺഗ്രസ്സ് ഭരണകാലത്താണ് എന്ന സത്യവും രാഹുൽ മറയ്ക്കണ്ട. അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഭടന്മാരെ കൊലപ്പെടുത്തിയ ചൈനീസ് അതിക്രമത്തിലും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ഇന്ത്യാ വിരുദ്ധ നയങ്ങൾക്കെതിരെയും ബിജെപി. ആലപ്പുഴ ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി. ജില്ലാ പ്രസിഡണ്ട് എം. വി. ഗോപകുമാർ പ്രതിഷേധ സമരത്തിന് അദ്ധ്യക്ഷം വഹിച്ചു.

ബിജെപി. ദക്ഷിണ മേഖലാ ഉപാധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ, ജില്ലാ ഉപാധ്യക്ഷന്മാരായ എൽ.പി. ജയചന്ദ്രൻ, രൺജിത് ശ്രീനിവാസ്, ജില്ലാ സെക്രട്ടറിമാരായ ടി. സജീവ് ലാൽ, അഡ്വ.ഹേമ, ശ്രീദേവി വിപിൻ, ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, മോർച്ച അധ്യക്ഷന്മാരായ വി. ശ്രീജിത്ത്, കെ. പ്രദീപ്, അനീഷ് തിരുവമ്പാടി, അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് വി. ശ്രീജിത്ത് , സംസ്ഥാന സമിതി അംഗം എ.ഡി. പ്രസാദ് എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP