Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിർമ്മാണ മേഖലയ്ക്ക് ഇളവുകൾ ഉറപ്പു നൽകി പ്രധാനമന്ത്രിയുടെ ഓഫീസ്

സ്വന്തം ലേഖകൻ

കൊച്ചി: ലോക്ഡൗൺ കാരണം പ്രതിസന്ധിയിലായ കെട്ടിടനിർമ്മാണ മേഖലയെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിർബന്ധ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി രജിസ്ട്രേഷൻ സമയപരിധി 23 സംസ്ഥാനങ്ങളിൽ ആറു മാസത്തേക്കും ഒരു സംസ്ഥാനത്ത് ഒമ്പതു മാസത്തേക്കും നീട്ടി നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വായ്പകൾ ഒറ്റത്തവണ പുനരേകീകരിക്കുക, ഭവന വായ്പാ പലിശ അഞ്ചു ശതമാനമാക്കി കുറക്കുക, ജിഎസ്ടി ഇളവ് എന്നിവയടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുംബൈ ആസ്ഥാനമായ സന്നദ്ധ സംഘടന സമാചാർ ഫൗണ്ടേഷൻ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഈ നിർദേശങ്ങളിൽ അനുയോജ്യമായ തീരുമാനമെടുക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റിയൽഎസ്റ്റേറ്റ് മേഖലയിലെ വ്യവസായികളുടേയും ഉപഭോക്താക്കളുടേയും താൽപര്യം സർക്കാർ സംരക്ഷിക്കുമെന്നും നിവേദനത്തിനുള്ള മറുപടിയിൽ സർക്കാർ വ്യക്തമാക്കി. റിയൽഎസ്റ്റേറ്റ് വ്യവസായികളുടെ സംഘടനയായ ക്രെഡായ് പ്രധാനമന്ത്രിക്കു സമർപ്പിച്ച ഓൺലൈൻ നിവേദനം പരിഗണിക്കണമെന്നും സമാചാർ ഫൗണ്ടേഷൻ ആവശ്യപ്പെട്ടിരുന്നു.

കോവിഡ് ലോക്ഡൗൺ കാരണമുണ്ടായ തൊഴിലാളികളുടെ തിരിച്ചുപോക്കും നിർമ്മാണ സാമഗ്രികളുടെ വിതരണത്തിലുണ്ടായ തടസ്സങ്ങളും കാരണം പല വൻകിട റിയൽഎസ്റ്റേറ്റ് പദ്ധതികളും പൂർത്തിയാക്കാനായിട്ടില്ല. പൂർത്തിയായവ ഉപഭോക്താക്കൾക്ക് കൈമാറാനും കഴിഞ്ഞിട്ടില്ല. ഈ പ്രതിസന്ധി കണക്കിലെടുത്ത് ഇളവുകൾ അനുവദിക്കണമെന്ന് സംസ്ഥാനങ്ങളോടും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയോടും കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഭവന വായ്പ എടുത്തവർക്കും ലഭ്യമാണ്. കാലതാമസമുണ്ടെങ്കിലും പദ്ധതികൾ മുടങ്ങാതിരിക്കാനാണ് ഈ ഇളവുകളെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ മറുപടിയിൽ വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP