Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ ടിസിഎസ് ഇയോൺ ഡിജിറ്റൽ; സ്‌കില്ലിങ് പ്ലാറ്റ്‌ഫോമിലൂടെ നൈപുണ്യ വികസന പരിപാടി വിപുലപ്പെടുത്തുന്നു

സ്വന്തം ലേഖകൻ

കൊച്ചി: ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ സ്ട്രാറ്റജിക് യൂണിറ്റായ ടിസിഎസ് ഇയോൺ, നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷനുമായി (എൻഎസ്ഡിസി) കൈകോർത്ത് പരിശീലന പങ്കാളികൾക്ക് ടിസിഎസ് ഇയോൺ ഡിജിറ്റൽ ഗ്ലാസ് റൂം ലഭ്യമാക്കുന്നു. ദശലക്ഷക്കണക്കിന് പേർക്ക് എൻഎസ്ഡിസിയുടെ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം ഓൺലൈനായി നടത്തുന്നതിന് ഇതുവഴി സാധിക്കും.

എൻഎസ്ഡിസിയുടെ ഓൺലൈൻ കണ്ടന്റ് പ്ലാറ്റ്‌ഫോമായ ഇ-സ്‌കിൽ ഉപയോഗിച്ച് സ്‌കിൽ ഇന്ത്യ മിഷനു കീഴിൽ ഇ-ലേണിങ് ശക്തിപ്പെടുത്തുന്നതിന് ഇതുവഴി സാധിക്കും. രാജ്യത്തെങ്ങുമായി എൻഎസ്ഡിസിയുടെ അഞ്ഞൂറിലധികം പരിശീലന പങ്കാളികൾക്ക് ടിസിഎസ് ഇയോൺ ഡിജിറ്റൽ ഗ്ലാസ് റൂം വഴി വിർച്വൽ അദ്ധ്യാപനത്തിലേക്കും പഠനാന്തരീക്ഷത്തിലേക്കും മാറുന്നതിനും നൈപുണ്യ വികസനപരിപാടികൾ ലോക്ക്ഡൗൺ കാലത്തും തുടർന്നു മുന്നോട്ടുകൊണ്ടുപോകുന്നതിനും ഇതുവഴി സാധിക്കും.

ലക്ചറുകൾ നടത്തുന്നതിനും കണ്ടന്റ് രൂപപ്പെടുത്തുന്നതിനും കൈമാറുന്നതിനും അസൈന്മെന്റുകളും മറ്റും വിലയിരുത്തുന്നതിനും പരീക്ഷകൾ നടത്തുന്നതിനും വിദ്യാർത്ഥികളുടെ പുരോഗതി വിലയിരുത്തുന്നതിനും ടിസിഎസ് ഇയോൺ ഡിജിറ്റൽ ഗ്ലാസ് റൂം ഉപയോഗിക്കാം.

വിദ്യാഭ്യാസരംഗത്തുള്ളവർക്ക് തത്സമയം വിദ്യാർത്ഥികളുമായി ബന്ധപ്പെടുന്നതിനും പാഠങ്ങളും വീഡിയോകളും വർക്ക്ഷീറ്റുകളും അസൈന്മെന്റുകളും അസസ്‌മെന്റുകളും അപ്ലോഡ് ചെയ്യുന്നതിനും കൈമാറുന്നതിനും പോൾ, ഡിബേറ്റ്, ക്വിസ്, സർവെ തുടങ്ങിയവയിലൂടെ ബന്ധപ്പെടുന്നതിനും വെബ് അടിസ്ഥാനമായുള്ള ഡിജിറ്റൽ എജ്യൂക്കേഷൻ പ്ലാറ്റ്‌ഫോമാണ് ടിസിഎസ് ഇയോൺ ഡിജിറ്റൽ ഗ്ലാസ് റൂം. സംഘമായി അല്ലെങ്കിൽ ഡിജിറ്റൽ ഡിസ്‌ക്കഷൻ റൂമുകളിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസം നേടുന്നതിനും ടിസിഎസ് ഇയോൺ ഡിജിറ്റൽ ലേണിങ് പ്ലാറ്റ്‌ഫോം വഴി സാധിക്കും. നിലവിൽ നാല് ദശലക്ഷത്തിലധികം പേർ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ട്.

എൻഎസ്ഡിസിയുടെ പരിശീലന പങ്കാളികൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യുന്നതിന് https://iur.ls/DigitalGlassRoom എന്ന ലിങ്ക് ഉപയോഗിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP