Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

പാലാ നഗരസഭയിലെ സാമ്പത്തിക പ്രതിസന്ധി: മാണി സി കാപ്പന്റെ ഇടപെടലിൽ അടിയന്തിര നടപടിയുമായി മന്ത്രി

പാലാ നഗരസഭയിലെ സാമ്പത്തിക പ്രതിസന്ധി: മാണി സി കാപ്പന്റെ ഇടപെടലിൽ അടിയന്തിര നടപടിയുമായി മന്ത്രി

സ്വന്തം ലേഖകൻ

പാലാ: പാലാ നഗരസഭയിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തിര നടപടിയുണ്ടാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ മാണി സി കാപ്പൻ എം എൽ എയെ അറിയിച്ചു. പ്രതിസന്ധി രണ്ടു ദിവസത്തിനുള്ളിൽ പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു മന്ത്രി നിർദ്ദേശം നൽകിയതായും മാണി സി കാപ്പൻ പറഞ്ഞു.

പാലാ നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും നഗരസഭയിലെ ജീവനക്കാരുടെ ശമ്പളമടക്കം മുടങ്ങിയ സാഹചര്യം ചൂണ്ടിക്കാട്ടി എം എൽ എ മന്ത്രിക്ക് നിവേദനം നൽകിയതിനെത്തുടർന്നാണ് സർക്കാർ നടപടി.

നഗരസഭാ ജീവനക്കാരും കൗൺസിലർമാരും അടിയന്തിര ഇടപെടൽ നടത്തണമെന്ന ആവശ്യവുമായി മാണി സി കാപ്പൻ എം എൽ എ യ്ക്കു നിവേദനം നൽകിയിരുന്നു. ഇതേത്തുടന്നാണ് തിരുവനന്തപുരത്ത് മന്ത്രിയുമായി മാണി സി കാപ്പൻ കൂടിക്കാഴ്ച നടത്തിയത്. കൗൺസിലർ ബിനു പുളിക്കക്കണ്ടവും മാണി സി കാപ്പന് ഒപ്പമുണ്ടായിരുന്നു.

നഗരസഭാ ജീവനക്കാർക്ക് ഏപ്രിലെ ശമ്പളം മെയ് മാസം രണ്ടു തവണയായിട്ടാണ് നഗരസഭ നൽകിയത്. മെയ് മാസത്തെ ശമ്പളം ഇതേവരെ നൽകിയിട്ടില്ല. കോവിഡ് പ്രതിസന്ധിക്കിടയിൽ ശമ്പളം ലഭിക്കാതെ വന്നതോടെ നഗരസഭാ ജീവനക്കാർ ദുരിതത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP