Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മനുഷ്യർ മാത്രമല്ല ഭൂമിയുടെ അവകാശികൾ: മാണി സി കാപ്പൻ

മനുഷ്യർ മാത്രമല്ല ഭൂമിയുടെ അവകാശികൾ: മാണി സി കാപ്പൻ

സ്വന്തം ലേഖകൻ

പാലാ: ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ലെന്ന ചിന്ത നല്ല മനുഷ്യനെ സൃഷ്ടിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. നാട്ടാനകൾക്കു തീറ്റപ്പുൽ ലഭ്യമാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പുലിയന്നൂർ ശ്രീമഹാദേവക്ഷേത്ര പരിസരത്ത് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് ഗ്രോബാഗിനു പകരം ചകിരിയിൽ പുല്ലു മുളപ്പിച്ചത് മാതൃകാപരമാണെന്ന് എം എൽ എ പറഞ്ഞു. നടുമ്പോൾ ചകിരി വളമായി മാറുമെന്നും ഇത് മാതൃകയാണെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. ജി പ്രസാദ്, മാത്യു അരീക്കൽ, ഹരിപ്രസാദ് ഉണ്ണിപ്പിള്ളിൽ, പുലിയന്നൂർ മഹാദേവക്ഷേത്ര ട്രസ്റ്റി ജയന്തൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു. തുടർന്നു വൃക്ഷത്തൈ നടീലും നടത്തി.

കോട്ടയം സാമൂഹിക വനവൽക്കരണവിഭാഗം, കേരളാ എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ, പുലിയന്നൂർ മഹാദേവക്ഷേത്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP