Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെഴ്സിഡസ് ബെൻസിന്റെ എഎംജി സി 63 കൂപെയും; എഎംജി ജിടി ആർ കൂപെയും ഇന്ത്യയിൽ അവതരിപ്പിച്ചു

മെഴ്സിഡസ് ബെൻസിന്റെ എഎംജി സി 63 കൂപെയും; എഎംജി ജിടി ആർ കൂപെയും ഇന്ത്യയിൽ അവതരിപ്പിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: എഎംജി ശ്രേണിയിൽ അത്യുന്നത ഉയർന്ന കാഴ്ച വെക്കുന്ന രണ്ടു പുതിയ മോഡലുകൾ കൂടി അവതരിപ്പിച്ചു കൊണ്ട് മെഴ്സിഡീസ് ബെൻസ് തങ്ങളുടെ ആഡംബര കാർ നിര കൂടുതൽ വിപുലമാക്കി. എഎംജി സി 63 കൂപെ മോഡലും റേസർമാർക്കു വേണ്ടി റേസർമാരുടേതെന്ന വിശേഷണവുമായി എത്തുന്ന എഎംജി ജിടി ആർ കൂപെയുമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

1.33 കോടി രൂപ മുതലാണ് മെഴ്സിഡീസ് എഎംജി സി 63 കൂപെയുടെ എക്സ് ഷോറൂം വില, മെഴ്സിഡീസ് എഎംജി ജിടി ആറിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 2.48 കോടി രൂപ മുതലുമാണ് ഇന്ത്യയിലുടനീളം (കേരളം ഒഴികെ).

സി 63 കൂപെ നാല് ലിറ്റർ വി8 ബൈടർബോ എഞ്ചിനുമായാണ് എത്തുന്നത്. 476 എച്ച്പി ആണിതിന്റെ ശേഷി. പൂജ്യത്തിൽ നിന്ന് വെറും നാലു സെക്കന്റിൽ 100 കിലോ മീറ്റർ വേഗതയിലെത്താനാവുന്ന ഇതിന്റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്. 585 എച്ച്പി വി8 ബൈടർബോ എഞ്ചിനുമായി എത്തുന്ന ജിടി ആർ കൂപെ 3.6 സെക്കന്റിൽ 100 കിലോമീറ്റർ വേഗതയിലെത്തും. മണിക്കൂറിൽ 318 കിലോമീറ്ററാണ് പരമാവധി വേഗത. മെഴ്സിഡീസിന്റെ ഡിസൈനോ സംവിധാനത്തിൽ കസ്റ്റമറൈസേഷൻ നടത്താനും ഇരു കൂപെകൾക്കും സാധിക്കും. രണ്ടു വർഷത്തേക്ക് കിലോമീറ്റർ പരിധിയില്ലാതെ 97,000 രൂപയുടെ മെയിന്റനൻസ് പാക്കേജുകളും ഇരു മോഡലുകൾക്കും ലഭ്യമാണ്.

ഈ രണ്ടു മോഡലുകളുടെ അവതരണത്തോടെ മെഴ്സിഡീസ് ബെൻസ് ഇന്ത്യ പെർഫോമെൻസ് കാർ മേഖലയിലെ തങ്ങളുടെ ശക്തമായ സാന്നിധ്യം കൂടുതൽ ഉറപ്പാക്കുകയാണ്. 2019-ൽ 54 ശതമാനം വളർച്ചായണ് കമ്പനി ഈ മേഖലയിൽ കൈവരിച്ചത്. ഏറ്റവും വിജയകരമായ സ്പോർട്ട്സ് കാർ, പെർഫോമെൻസ് ബ്രാൻഡ് തുടങ്ങിയ രീതികളിൽ എഎംജി തങ്ങളുടെ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. പുതിയ രണ്ട് എഎലജികളും ഈ സ്ഥാനത്തെ കുടുതൽ ഉയരങ്ങളിലേക്ക് എത്തിക്കും.

പുനെയിലുള്ള കേന്ദ്രത്തിൽ നിന്ന് ഇരു മോഡലുകളുടേയും ഡിജിറ്റൽ ലോഞ്ചിങ് ആണ് നടത്തിയത്. മെഴ്സിഡീസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടർ മാർട്ടിൻ ഷെവെക് ഇതു നിർവഹിച്ചു. ആഡംബര പെർഫോമെൻസ് കാറുകളുടെ രംഗത്ത് തങ്ങളുടെ വിപണി മേധാവിത്തം ഉറപ്പിക്കാൻ എഎംജി സഹായകരമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മേഖലയിൽ കൂടുതൽ മുന്നേറാൻ എഎംജി സി 63യും എഎംജി ജിടി ആറും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP