Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീവ്ര ഹിന്ദുത്വർ സിനിമാ സെറ്റ് തകർത്ത സംഭവം സംസ്‌കാരിക കേരളത്തിന് അപമാനം: ദിശ സാംസ്‌കാരിക വേദി

സ്വന്തം ലേഖകൻ

കാലടിയിൽ സിനിമ ചിത്രീകരണത്തിനായി നിർമ്മിച്ച സെറ്റ് സംഘപരിവാരം അടിച്ചു തകർത്ത സംഭവം പ്രതിഷേധാർഹമെന്ന് ദിശ സാംസ്‌കാരിക വേദി. തീവ്ര ഹിന്ദുത്വർ നടത്തുന്ന ഇത്തരം നടപടികൾ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. കേരളത്തിൽ നിലനിൽക്കുന്ന മതസൗഹാർദ്ദ അന്തരീക്ഷം തകർക്കുന്ന സംഘപരിവാര വർഗ്ഗീയതയെ ഒറ്റപ്പെടുത്തണമെന്ന് ദിശ സാംസ്‌കാരിക വേദി സെക്രട്ടറിയും സിനിമാ സംവിധായകനുമായ മുസ്തഫ കീത്തടത്ത് ആവശ്യപ്പെട്ടു.

ബജ്‌റംഗ്ദൾ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമാണ്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് പൊളിച്ചതെന്നാണ് അക്രമികൾ അവകാശപ്പെടുന്നത്. ഏത് മതവികാരമാണ് ഇവിടെ വ്രണപ്പെട്ടത്. വർഗീയത പ്രചരിപ്പിച്ച് നാടിനെ കലാപഭൂമിയാക്കുന്ന ഇവരെ എത്രയും വേഗം പിടികൂടി തുറങ്കിലടയ്ക്കാനുള്ള ആർജവം ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി കാണിക്കണം. തീവ്രഹിന്ദുത്വം കാട്ടി കൂട്ടുന്ന ഇത്തരം അപരിഷ്‌കൃത നടപടികൾക്കെതിരേ സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി അണിനിരക്കണം.

അടുത്ത കാലത്തായി ചില വർഗീയശക്തികൾ വർഗീയ വികാരം പുറത്തു വിട്ടുകൊണ്ട് സിനമാ മേഖലയെ കടന്നാക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. സംഘപരിവാർ ക്രിമിനലുകൾ കാലങ്ങളായി തുടർന്നുവരുന്ന അക്രമ സംഭവങ്ങളോട് സർക്കാർ തുടരുന്ന മൃദുസമീപനമാണ് ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP