Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ഈദുൽ ഫിത്‌റ്: അനീതിക്കെതിരെ പൊരുതാനും പ്രയാസപ്പെടുന്നവരെ പരിഗണിക്കാനുമുള്ള ആഹ്വാനം: എം.ഐ അബ്ദുൽ അസീസ്

സ്വന്തം ലേഖകൻ

കോഴിക്കോട്: അനീതികൾക്കെതിരെ പൊരുതാനും പ്രയാസമനുഭവിക്കുന്നവരെ പരിഗണിക്കാനും പ്രതിസന്ധികളിൽ പ്രതീക്ഷയോടെ മുന്നോട്ട് പോകാനുമാണ് ഈദുൽ ഫിത്‌റ് ആഹ്വാനം ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ഈദ് സന്ദേശത്തിൽ പറഞ്ഞു.

വ്രതാനുഷ്ഠാനത്തിലൂടെ സ്വാർഥതയ്ക്കും ദേഹേഛയ്ക്കുമെതിരെ സ്വന്തം ജീവിതത്തിൽ ദൈവേഛയെ സ്ഥാപിക്കുകയായിരുന്നു റമദാൻ. സഹാനുഭൂതിയുടെയും പരസ്പര പരിഗണനകളുടെയും വികാരമാണ് വളർത്തിയെടുത്തത്. ഇവയുടെ ആഹ്ലാദ മാണ് ഈദുൽ ഫിത്‌റ്.

കോവിഡ് - 19 ന് മുമ്പിൽ ലോകം സ്തംഭിച്ചു നിൽക്കുകയാണ്. മൂന്നര ലക്ഷത്തോളം പേർ മരണപ്പെട്ടു. ലക്ഷക്കണക്കിനാളുകൾ രോഗത്തിന്റെ പിടിയിലാണ്. അവരോട് ഐക്യപ്പെടാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കാനും പെരുന്നാൾ ദിനം ഉപയോഗപ്പെടുത്തണം. ലോകം മുഴുവൻ നിശ്ചലമായിരിക്കെ കടുത്ത ദാരിദ്യത്തിലേക്കും പട്ടിണിയിലേക്കും കോടിക്കണക്കിന് ജനങ്ങൾ എടുത്തെറിയപ്പെട്ടിരിക്കുന്നു. നമ്മുടെ നാട്ടിലും അത്തരത്തിലുള്ള പതിനായിരങ്ങളുണ്ട്. അവരെ ചേർത്തു നിർത്താനും വിഭവങ്ങൾ പങ്ക് വെക്കാനും ആഘോഷാവസരം ഉപയോഗപ്പെടുത്തണം.

നമ്മുടെ രാജ്യത്തടക്കം ഭരണകൂടങ്ങൾ കടുത്ത വംശീയ അജണ്ടകൾ നടപ്പിലാക്കി കൊണ്ടിരിക്കുകയും നിരപരാധികളെയും സമര നേതാക്കളെയും ഭീകരനിയമങ്ങൾ ചുമത്തി തടവറയിലടക്കുകയാണ്. ഈ സാഹചര്യത്തിൽ വംശീയതക്കും വർഗീയതക്കുമെതിരെ മാനവികത ഉയർത്തിപ്പിടിച്ച് സമരം നയിക്കാനും ഈദ് ആവശ്യപ്പെടുന്നുണ്ടെന്നും അബ്ദുൽ അസീസ് പറഞ്ഞു. എല്ലാവർക്കും പെരുന്നാൾ ആശംസകൾ നേർന്ന അമീർ മഹാമാരിയിൽ നിന്നും ലോകം പെട്ടെന്ന് തന്നെ രക്ഷപ്പെടട്ടെ എന്ന് പ്രത്യാശിച്ചു. ലോകത്ത് മർദിതർക്കും പ്രയാസമനുഭവിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കാനും അബ്ദുൽ അസീസ് ആഹ്വാനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP