Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെറ്റ് വർക്ക് സംയോജനം 91% പൂർത്തിയായതോടെ വോഡഫോൺ ഐഡിയ 4ജി നെറ്റ് വർക്ക് പ്രകടനത്തിൽ മുൻനിരയിൽ

സ്വന്തം ലേഖകൻ

കൊച്ചി: മൊബൈൽ ശൃംഖലകളുടെ പ്രകടനം സംബന്ധിച്ച് ഓപൺ സിഗ്‌നൽ പുറത്തിറക്കിയ ഏറ്റവും പുതിയ ദ്വൈവർഷ റിപ്പോർട്ടു പ്രകാരം ഡൗൺലോഡ് വേഗത, അപ്ലോഡ് വേഗത, വീഡിയോ അനുഭവം തുടങ്ങിയവയുടെ കാര്യത്തിൽ ഏറ്റവും മികച്ച പ്രകടനം എന്ന പദവിക്ക് വോഡഫോൺ ഐഡിയ അർഹമായി.

91 ശതമാനം ജില്ലകളിലും സംയോജനം പൂർത്തിയായതോടെ വോഡഫോൺ ഐഡിയയുടെ ടർബോനെറ്റ് 4ജി രാജ്യത്തെ പ്രമുഖ വിപണികളിലെല്ലാം വൻ തോതിലുള്ള മെച്ചപ്പെടുത്തലാണു കാഴ്ച വെക്കുന്നത്. ഓപ്പൺ സിഗ്നലിന്റെ ഏപ്രിൽ '20 റിപ്പോർട്ട് 48 നഗരങ്ങളിലുടനീളമുള്ള ഡാറ്റ വേഗതയും അനുഭവവും വിശകലനം ചെയ്യുന്നു.

മെട്രോകൾ അടക്കം 29 നഗരങ്ങളിൽ ഏറ്റവും ഉയർന്ന അപ്ലോഡ് വേഗതയാണ് വോഡഫോൺ ഐഡിയയ്ക്കുള്ളത്. വീഡിയോ അനുഭവത്തിന്റെ കാര്യത്തിൽ 24 നഗരങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ളപ്പോൾ 16 നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ്. 4ജി വോയ്സ്ആപ് അനുഭവത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തും വോഡഫോൺ ഐഡിയയാണ്. ഡൗൺലോഡ് വേഗതയുടെ കാര്യത്തിൽ 32 നഗരങ്ങളിൽ ഒന്നാം സ്ഥാനത്താണ്. ഡെൽഹി, മുംബൈ, ചെന്നൈ, ചണ്ഡിഗഡ്, അഹമ്മദാബാദ് തുടങ്ങിയവ ഈ നഗരങ്ങളിൽ ഉൾപ്പെടുന്നു. മറ്റു 12 നഗരങ്ങളിൽ രണ്ടാം സ്ഥാനവുമുണ്ട്. ഇപ്പോഴത്തെ മഹാമാരിയുടെ പശ്ചാത്തലത്തിലും ഉപഭോക്താക്കൾക്കു മികച്ച സേവനം ലഭ്യമാക്കുന്ന പ്രതിബദ്ധതയാണ് വോഡഫോൺ ഐഡിയ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP