Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർവ്വതി പുത്തനാറിന്റെ മുകളിൽ നെറ്റ്: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാലിന്യം വലിച്ചെറിയാതിരിക്കാൻ പാർവതി പുത്തനാറിന്റെ ഇരുകരകളിലും പൊക്കത്തിൽ നെറ്റ് അടിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ

കമ്മീഷൻ റിപ്പോർട്ട് തേടി. ഇൻലാന്റ് നാവിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ നവംബർ 17 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

ഒരു കാലഘട്ടത്തിൽ ജലഗതാഗതത്തിന് ഉപയോഗിച്ചിരുന്ന പാർവതി പുത്തനാറിന് കുറുകെയുള്ള 3 പാലങ്ങൾ അപകടാവസ്ഥയിലാണെന്ന് പരാതിയിൽ പറയുന്നു. പുത്തൻപാലം, കരിക്കകം പാലം, പനത്തുറ പാലം തുടങ്ങിയ പാലങ്ങളാണ് അപകടാവസ്ഥയിലായത്. 100 വർഷത്തിനു മുമ്പ് നിർമ്മിച്ച പാലങ്ങളാണ് ഇവ. നൂറ് കണക്കിന് മരങ്ങൾ പാർവതി പുത്തനാറിന്റെ ഇരുകരകളിലും അപകടരമായ നിലയിലാണ്. വിവിധ സ്ഥാപനങ്ങളുടെ ഡ്രൈനേജുകൾ പാർവതി പുത്തനാറിലേക്കാണ് തുറന്നുവിടുന്നത്. നാട്ടുകാർ മാലിന്യം വലിച്ചെറിയുന്നത് പാർവതി പുത്തനാറിലേക്കാണെന്ന് പരാതിയിലുണ്ട്. മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി. അധികൃതരുടെ ഇടപെടൽ അടിയന്തിരമായി ഉണ്ടാകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP