Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യ-ജപ്പാൻ സൗഹൃദം കാലഘട്ടത്തിന്റെ അനിവാര്യത : കാന്തിബാജ്‌പേയ്

ഇന്ത്യ-ജപ്പാൻ സൗഹൃദം കാലഘട്ടത്തിന്റെ അനിവാര്യത : കാന്തിബാജ്‌പേയ്

കൊച്ചി: തെക്കേ ഏഷ്യയിലും ഏഷ്യ പസഫിക്കിലുംവളർന്നുവരുന്ന ചൈനയുടെ ആധിപത്യത്തെ നേരിടാൻ ഇന്ത്യ-ജപ്പാൻ സൗഹൃദം അനിവാര്യമാണെന്നു പ്രൊഫസർ കാന്തി ബാജ്‌പേയ്, ലീ കോൻ യു സ്‌കൂൾ ഓഫ് പബ്ലിക് പോളിസി - നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂ ർ, അഭിപ്രായപ്പെട്ടു.

'വളരുന്ന പങ്കാളിത്തവും സഹകരണത്തിനുള്ള അവസരങ്ങളും' എന്ന വിഷയത്തിൽ സി. പി. പി. ആർ-സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസും ജപ്പാൻ കോൺസുലേറ്റ് ജനറൽ, ചെന്നൈയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ-ജപ്പാൻ അന്താരാഷ്ട്ര സമ്മേളനം ഇന്ന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു കൊ ണ്ട്‌സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സി. പി. പി. ആർ.) ചെയർമാൻ ഡോക്ടർ ഡി. ധനുരാജ് അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട്ആരംഭിച്ച ഉദ്ഘാടന വേദിയിൽ മുൻ റോ മേധാവിയും സി. പി. പി. ആർ. ഉപദേശകനുമായ ശ്രീ. പി. കെ . ഹോർമിസ് തരകൻ, ഡെപ്യൂട്ടി കോൺസുൽ ജനറൽ (ചെന്നൈ) ഹിരോകോ തനിഗുച്ചി എന്നിവരും പങ്കെടുത്തു.

സൗഹൃദം നിലനിൽക്കെ ചൈനക്കെതിരെ സൈനികമായി നില കൊള്ളുക എന്നത് പ്രായോഗികമല്ല. അതുകൊണ്ടുതന്നെ സാമ്പത്തികമായുംരാഷ്ട്രീയപരമായും ചൈനയെ നേരിടുന്നതിന് ഏറ്റവും പ്രായോഗികമായ വഴി വരും കാലഘട്ടത്തിൽ ചൈനയുമായുള്ള ബന്ധം മൃദുശാക്തികതുലനത്തെ അടിസ്ഥാനപ്പെടുത്തി മാറ്റുക എന്നതായിരിക്കും എന്ന് മുഖ്യ പ്രഭാഷണത്തിൽ കാന്തി ബാജ്‌പേയ് അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെയും ജപ്പാനിന്റെയും ദേശീയതാല്പര്യങ്ങളും ഇരുരാജ്യങ്ങളും നേരിടുന്ന വെല്ലുവിളികളും ഒരുപോലെ ആണെന്നതും ഇന്ത്യ-ജപ്പാൻബന്ധം ദൃഢപ്പെടുത്തേണ്ട അനിവാര്യതയിലേക്കു വിരൽ ചൂണ്ടുന്നു.ഇന്ത്യയുമായുള്ള സഹകരണത്തിന് ജപ്പാൻ ഉറ്റുനോക്കുന്നുവെന്ന്പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഫ്രീ ആൻഡ് ഓപ്പൺ ഇൻഡോ-പസഫിക് (എഫ്.ഒ.ഐ.പി) എന്ന ആശയത്തെ ഉദ്ധരിച്ചുകൊണ്ട് ശ്രീമതിഹിരോകോ തനിഗുച്ചി പറഞ്ഞു.

ഇന്ത്യയ്ക്കും ജപ്പാനുമിടയിൽ വളർന്നുവരുന്ന പങ്കാളിത്തവും സഹകരണത്തിനുള്ള പുതിയസാധ്യതകളെക്കുറിച്ചും മനസിലാക്കുക എന്നതാണ് സമ്മേളനം ലക്ഷ്യമിടുന്നത്.ഇന്ത്യ-ജപ്പാൻ പങ്കാളിത്തം: ആഗോളവേദിയിൽ കൂട്ടായ പ്രവർത്തനം മെച്ചപ്പെടുത്തൽ; ഏഷ്യ-പസിഫിക് നാവികതല രൂപാന്തരം: പരസ്പരാശ്രയവും സുരക്ഷയും: ഇന്ത്യ-ജപ്പാൻ വീക്ഷണങ്ങളുടെ താരതമ്യം; വിവര സാങ്കേതിക യുഗത്തിൽ ഇന്ത്യ-ജപ്പാൻ പങ്കാളിത്തം, വാണിജ്യം, നിക്ഷേപം തുടങ്ങിയ വിഷയങ്ങളിൽ നടത്തുന്ന ചർച്ചകളിൽ വിവിധ മേഖലയിൽ നിന്നുള്ള വിദഗ്ദർ പ്രത്യേക സെഷനുകളിൽ സാംസാരിക്കും.

എയർ മാർഷൽ ഡോക്ടർ എം. മാതേശ്വരൻ, പ്രസിഡണ്ട്, പെനിൻസുല ഫൗണ്ടേഷൻ , ചെന്നൈ;ഡോക്ടർ എച്ച്. എസ്. പ്രഭാകർ, പ്രൊഫസർ, സെന്റർ ഫോർ ഈസ്റ്റ് ഏഷ്യൻസ്റ്റഡീസ്, ജവഹർലാൽ നെഹ്റുയൂണിവേഴ്‌സിറ്റി, ന്യൂ ഡൽഹി;ഡോക്ടർ ഡബ്ലു. ലോറെൻസ് പ്രഭാകർ, അസ്സോസിയേറ്റ് പ്രൊഫസർ ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, ഡിപ്പാർട്‌മെന്റ് ഓഫ് പൊളിറ്റിക്കൽ സയൻസ്, മദ്രാസ് ക്രിസ്ത്യൻ കോളേജ്,ചെന്നൈ; ഡോക്ടർ മധുചന്ദ ഘോഷ്, അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്‌മെന്റ് ഓഫ്‌പൊളിറ്റിക്കൽ സയൻസ്, പ്രെസിഡെൻസികോളേജ്, കൊൽക്കത്ത;ഗസ്സി ഹസ്സൻ, റിസർച്ച് അസിസ്റ്റന്റ്, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്, കൊച്ചി; ഡോക്ടർ ഹിഗൊ സാറ്റോ, പ്രൊഫസർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വേൾഡ്സ്റ്റഡീസ്, ടക്ക്ഷോക്കു യൂണിവേഴ്‌സിറ്റി, ടോക്കിയോ, ജപ്പാൻ (സ്‌കൈപ്പ് വഴി); ഡോക്ടർ രൂപക്‌ജ്യോതി ബോറ, വിസിറ്റിങ്ങ് റിസർച്ച് ഫെല്ലോ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യൻ സ്റ്റഡീസ്, നാഷണൽയൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂർ; ഡോക്ടർ ടിറ്റ്‌ലി ബസു, അസ്സോസിയേറ്റ് ഫെല്ലോ, ഈസ്റ്റ് ഏഷ്യ സെന്റർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫെൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ്, ന്യൂ ഡൽഹി എന്നിവർ ഇന്നത്തെസെഷനുകളിൽ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP