Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓൺലൈൻ പഠനം; നവോദയ ഓസ്‌ട്രേലിയയുടെ സഹായഹസ്തം

ഓൺലൈൻ പഠനം; നവോദയ ഓസ്‌ട്രേലിയയുടെ സഹായഹസ്തം

എബി പൊയ്ക്കാട്ടിൽ

കോവിഡ് 19 മൂലം സ്‌കൂളുകൾ തുറക്കാൻ വൈകുന്നതിനാൽ കേരള സർക്കാർ ആരംഭിച്ച ഓൺലൈൻ പഠനത്തിനായി നവോദയ ഓസ്‌ട്രേലിയയുടെ സഹായഹസ്തം. വിവിധ ജില്ലകളിലെ നിർധനരായ കുടുംബങ്ങളിലെ കുരുന്നുകൾക്കായി 32 ടിവിയും രണ്ട് ടാബും നവോദയ കൈമാറി.

ഓസ്‌ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലുള്ള നവോദയ യൂണിറ്റുകൾ ഇതിനായി ക്യാമ്പയിൻ നടത്തിയിരുന്നു.

വിവിധ ജില്ലകളിൽ നടന്ന ടിവി വിതരണ ചടങ്ങുകളിൽ എംഎൽഎമാരായ സി.കെ ശശീന്ദ്രൻ, ആന്റണി ജോൺ, വീണാ ജോർജ് തുടങ്ങിയ ജനപ്രതിനിധികളും മറ്റു പ്രമുഖ നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു. നവോദയ സെൻട്രൽ കമ്മിറ്റി അംഗം ജോളി ഉലഹന്നാൻ വിവിധ ഇടങ്ങളിലെ ടിവി വിതരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ലോക്ക് ഡൗൺ മൂലം ഓസ്‌ട്രേലിയയിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കായി സഹായം എത്തിച്ചും ഹെൽത്ത് ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചും നവോദയ ശ്രദ്ധേയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP