Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

വ്യത്യസ്തമായ രീതിയിൽ ജനതാ കർഫ്യു ആചരിച്ച് ബാഗ്‌ളൂരിലെ നന്മ മലയാളി സംഘടന

സ്വന്തം ലേഖകൻ

ലോകമെങ്ങും Covid-19 ഭീതിയിലാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ പല നിർദ്ദേശങ്ങളും പ്രവൃത്തികളിലൂടെയും പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുന്നുപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം രാജ്യം ഇന്നലെ ജനതാ കർഫ്യൂ ആചരിച്ചു.

സാമൂഹിക അകലം പാലിക്കുന്നതിലൂടെ വൈറസിനെ വ്യാപനം തടയുക എന്നതായിരുന്നു ലക്ഷ്യം നന്മ അസോസിയേഷന്റെ നേതൃത്വത്തിൽ വളരെ വ്യത്യസ്തമായ രീതിയിൽ ആയിരുന്നു VBHCയിൽ ഇന്നലത്തെ ദിവസം കടന്നുപോയത്.ജനതാ കർഫ്യൂ നെ പിന്തുണയ്ക്കുക എന്ന ലക്ഷ്യം വെച്ച് പുത്തൻ സാങ്കേതികവിദ്യയായ വാട്‌സാപ്പിന്റെ സഹായത്തോടെ വിനോദവും വിജ്ഞാനപ്രധമായ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ച് നിവാസികളെ വീട്ടിലിരിക്കാൻ പ്രോത്സാഹിപ്പിച്ചുവാട്‌സാപ്പിലൂടെ നടത്തിയ Covid-19 ബോധവൽക്കരണ പ്രശ്‌നോത്തരി, കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം, ഫുഡ് ഡെക്കറേഷൻ, തമ്പോല, ടാലന്റ് ഷോക്കേസ് എന്നിവയെല്ലാം എല്ലാം വേറിട്ടുനിന്ന് പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. നന്മ ഭാരവാഹികളായ വിശ്വാസ്,ജിൻസ് അരവിന്ദ് ലൈജു,പ്രവീൺ, രതീഷ്, നീരജ്, സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP