Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓൺലൈനിൽ പലിശ തിരിച്ചടവിന് കാഷ് ബാക്കുമായി മുത്തൂറ്റ് ഫിനാൻസ്

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് പ്രത്യേക കാഷ് ബാക്ക് പദ്ധതി മുത്തൂറ്റ് ഓൺലൈൻ മണി സേവർ പ്രോഗ്രാം പ്രഖ്യാപിച്ചു. വായ്പയുടെ പലിശ ഓൺലൈനായി അടയ്ക്കുന്നതിനുള്ള പദ്ധതിയാണിത്.

ഓൺലൈനിൽ തിരിച്ചടവു നടത്തുമ്പോൾ കാഷ് ബാക്ക് തുക ഇടപാടുകാരനു മുന്നിൽ പ്രദർശിപ്പിക്കും. അതു കുറച്ചുള്ള തുക പലിശയായി അടച്ചാൽ മതി. ഇതനുസരിച്ച് 2500രൂപ മുതൽ 4,999 രൂപ വരെ 51 രൂപയും, 5,000-9,999 രൂപയുടെ തിരിച്ചടവിൽ 101 രൂപയും, 10,000 രൂപ മുതൽ 24,999 രൂപ വരെ 201 രൂപയും, 25,000 രൂപ മുതൽ 49,999 രൂപ വരെ 601 രൂപയും കാഷ് ബാക്ക് ലഭിക്കും. 50,000 രൂപയ്ക്കു മുകളിൽ 1501 രൂപയാണ് കാഷ് ബാക്ക്.

കോവിഡ് -19-ന്റെ പശ്ചാത്തലത്തിൽ ഇടപാടുകാർക്കിടയിൽ ഡിജിറ്റൽ ഉപയോഗം വർധിപ്പിക്കുയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി അവതരിപ്പിച്ചിട്ടുള്ളതെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

ഇപ്പോൾ മുത്തൂറ്റ് ഓൺലൈൻ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യം ഈ മാസാവസാനത്തോടെ മൊബൈൽ ആപ്പായ ഐമുത്തൂറ്റിലും ലഭ്യമാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP