Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

'ലോൺ അറ്റ് ഹോം' സേവനവുമായി മുത്തൂറ്റ് ഫിനാൻസ്

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ ഏറ്റവു വലയി സ്വർണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് 'ലോൺ അറ്റ് ഹോം' സേവനം ലഭ്യമാക്കി.

ഇടപാടുകാർക്ക വീടിനു പുറത്തിറങ്ങാതെ സ്വർണം ഈടുവച്ചു വായ്പ എടുക്കാനുള്ള സംവിധാനമാണ് കമ്പനി ഇതിലൂടെ ഒരുക്കിയിട്ടുള്ളത്. കമ്പനിയുടെ ലോൺ അറ്റ് ഹോം സ്റ്റാഫ് ഇടപാടുകാരന്റെ സൗകര്യം, സമയം എന്നിവയനുസരിച്ച് വായ്പ ലഭ്യമാക്കും. ഇടപാടുകാരന്റെ മുമ്പിൽവച്ച് സ്വർണാഭരണങ്ങൾ ഡിജിറ്റലായി പരിശോധിക്കുകയും സ്വർണ വായ്പയ്ക്ക് ആവശ്യമായ ഡോക്കുമെന്റുകൾ തയാറാക്കുകയും വായ്പ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്.

കോവിഡ്-19 ഉയർത്തിയ സുരക്ഷാ ആശങ്കളെ ഇല്ലാതാക്കി സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോൺ അറ്റ് ഹോം പദ്ധതിക്കു രൂപം നൽകിയിട്ടുള്ളതെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. ഇതുവഴി മുത്തൂറ്റ് ഫിനാൻസിനെ വീട്ടിലെത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ആപ്പ് അടിസ്ഥാനപ്പെടുത്തിയുള്ള ഡിജിറ്റൽ സേവനമാണ് ലോൺ അറ്റ് ഹോം. ഉപഭോക്താവിന് ലോൺ അറ്റ് ഹോം മൊബൈൽ ആപ്പ്, പോർട്ടൽ തുടങ്ങിയവ വഴി ഈ വായ്പയ്ക്ക് അപേക്ഷിക്കാം.

ലോൺ അറ്റ് ഹോം ആപ്പ് വഴി അന്വേഷണം ലഭിച്ചാലുടൻ തത്സമയം തന്നെ അവയെ പരിശോധിച്ച് നടപടികൾ സ്വീകരിക്കുന്നു. തുടർന്ന് വീഡിയോ വഴി കെവൈസി നടപടികൾ പൂർത്തിയാക്കുന്നു. തുടർന്നാണ് ലോൺ അറ്റ് ഹോം സ്റ്റാഫ് ഉപഭോക്താവിന്റെ സൗകര്യം അനുസരിച്ച് വീട് സന്ദർശിക്കുകയും വായ്പ പൂർത്തിയാക്കുകയും ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP