Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാസ്‌ക് കല്ലിങ്കാൽ എംഎം നാസറിനെ സ്നേഹാദരം നൽകി ആദരിച്ചു

പള്ളിക്കര : കാസ്‌ക് കല്ലിങ്കാൽ പള്ളിക്കര സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച്ആഥിതേയമരുളുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന വേദിയിൽ വെച്ച്പ്രവാസിയും പൊതു പ്രവർത്തകനുമായ എംഎം നാസറിനെ സ്നേഹാദരങ്ങൾ നൽകി ആദരിച്ചു.

കാസ്‌ക് കല്ലിങ്കാലിന്റെ മുഖ്യരക്ഷാധികാരി പിഎ അബൂബക്കർ ഹാജിയാണ് എംഎം നാസറിനെഷാളണിയിച്ച് സ്നേഹാദരം നൽകി ആദരിച്ചത് , ചടങ്ങിൽ ഒരുപാട് വ്യക്തിത്വങ്ങൾസംബന്ധിച്ചു.'പരേതരുടെ പരസഹായി' എന്ന് പ്രവാസ ലോകം വിളിക്കുന്ന ജീവകാരുണ്യസേവന മേഖലകളിലെ നിറ സാന്നിധ്യവും പൊതു പ്രവർത്തകനുമായ എംഎം നാസറിന് അദ്ദേഹംചെയ്ത് തീർത്ത നന്മകളുടെ വഴിത്താരകൾക്കുള്ള അംഗീകാരമായാണ് കാസ്‌ക് കല്ലിങ്കാൽഎംഎം നാസറിനെ സ്‌നേഹാദരം നൽകി ആദരിച്ചത് .

ജീവിതത്തിന്റെ രണ്ടറ്റംകൂട്ടിമുട്ടിക്കാൻ ഊഷര ഭൂമിയിൽ എത്തിയവർ അവിടെ രോഗിയായോ, വേതനം ലഭിക്കാതെയോനിസ്സഹായരായി കാരുണ്യദായകരുടെ കാരുണ്യവും പ്രതീക്ഷിച്ച് ഒറ്റപെടുമ്പോ അവരിലേക്കിറങ്ങി ആവശ്യമായതൊക്കെ ചെയ്തുകൊടുക്കാനും , പ്രവാസ ലോകത്ത് ജീവനറ്റ്‌വെറും കബന്ധമായി തീരുന്ന ജീവനറ്റ ശരീരത്തെ അവസാനമായി ഒരു നോക്ക് കാണാൻനാട്ടിലുള്ള ഉറ്റവരിലേക്ക് എത്തിക്കാൻ പ്രവാസലോകത്ത് അവിടത്തെ നിയമംഅനുശാസിക്കുന്ന രീതിയിൽ ചെയ്ത് തീർക്കേണ്ട മുഴുവൻ പേപ്പർ വർക്കുകളും സഹജീവിസ്നേഹത്തിന്റെ ഉദാത്തമായ മാതൃകയിലൂന്നി ചെയ്ത് തീർത്ത് ജീവനറ്റ ശരീരങ്ങളെനാട്ടിലെത്തിക്കാനുള്ള മുഴുവൻ നടപടി ക്രമങ്ങളും സ്വീകരിക്കുകയും ചെയ്യുന്നവലിയൊരു നന്മ മരം തന്നെയാണ് എംഎം നാസർ. ഒരുപാട് ജീവനറ്റ ശരീരങ്ങളെനാട്ടിലേക്ക് കയറ്റി അയക്കാൻ എംഎം നാസറിന് ഇത്വരെ സാധിച്ചിട്ടുണ്ട് ,നാട്ടിലും ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ അർഹതപെട്ടവരിലേക്ക് എത്തിക്കാൻഅദ്ദേഹം ചുക്കാൻ പിടിക്കുന്ന ദയാ ചാരിറ്റി കൂട്ടായ്മയ്ക്കുംസാധ്യമായതോടൊപ്പം നാട്ടിലെയും മറുനാട്ടിലെയും പല സന്നദ്ധ സംഘടനകളും അദ്ദേഹത്തെഒരുപാട് തവണ സ്നേഹാദരങ്ങൾ നൽകി ആദരിക്കുകയും ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP