Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

റോഡ് പുനഃരുദ്ധാരണം: മീനച്ചിൽ, കൊഴുവനാൽ, മുത്തോലി പഞ്ചായത്തുകൾക്ക് 54 ലക്ഷം

സ്വന്തം ലേഖകൻ

പാലാ: മീനച്ചിൽ, കൊഴുവനാൽ, മുത്തോലി പഞ്ചായത്തുകളിലെ റോഡ് പുനഃരുദ്ധാരണ പ്രവർത്തനങ്ങൾക്കായി വെള്ളപ്പൊക്ക ദുരിതാശ്വാസപദ്ധതിയിൽപ്പെടുത്തി 54 ലക്ഷം രൂപ സർക്കാർ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.

മീനച്ചിൽ പഞ്ചായത്തിലെ ചരള - വള്ളോകയം റോഡ് (4ലക്ഷം), മുളങ്ങാശ്ശേരി കോളനി റോഡ് (3 ലക്ഷം), കൊരട്ടി കോളനി റോഡ് (4 ലക്ഷം), കളിയാംമാക്കൽ മഴുവഞ്ചേരി പാറക്കടവ് റോഡ് (8 ലക്ഷം), ഇടമറ്റം രാജീവ് ഗാന്ധി കോളനി റോഡ് (3 ലക്ഷം), കളരിമാക്കൽ കോളനി റോഡ് (3ലക്ഷം)

കൊഴുവനാൽ പഞ്ചായത്തിലെ പുറക്കുന്ന് - താഴത്തിട്ടയിൽ റോഡ് (3 ലക്ഷം), കൊഴുവനാൽ അറയ്ക്കൽ ഭാഗം റോഡ് (6 ലക്ഷം), മൂലേത്തുണ്ടി പാറേക്കാട് റോഡ് (6 ലക്ഷം)

മുത്തോലി പഞ്ചായത്തിലെ കുരുവിനാൽ പരുമല റോഡ് (4 ലക്ഷം), പടിഞ്ഞാറ്റിൻകര - ഇഞ്ചവേലിൽ - നെല്ലിപ്പുഴ റോഡ് (5 ലക്ഷം), പുളിക്കൽപ്പാലം മുത്തോലി റോഡ് (5 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP